ചേരുവകൾ
നാരങ്ങ -1
പഞ്ചസാര -ആവശ്യത്തിന്
ചെറിയ കഷ്ണം ഇഞ്ചി
കാരറ്റ് 1 ചെറുത്
പുതിനയില -രണ്ട് ഇല
വെള്ളം
സബ്ജ സീഡ്
തയ്യാറാക്കുന്ന വിധം
1.ആദ്യം തന്നെ സബ്ജ സീഡിൽ വെള്ളമൊഴിച്ചു കുതിരാനായി മാറ്റി വെക്കാം
2.നാരങ്ങ കുരു ഒഴിവാക്കി പിഴിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ചേർക്കുക.
3. ഇതിലേക്ക് പഞ്ചസാരയും ഇഞ്ചിയും പുതിനയിലയും കാരറ്റ് ഗ്രേറ്റ് ചെയ്തതും ആവശ്യത്തിന് വെള്ളവും ചേർത്തു നന്നായി അടിച്ചെടുത്തു അരിപ്പയിലേക്കൊഴിച്ചു അരിച്ചെടുത്താൽ വെറൈറ്റി നാരങ്ങാ വെള്ളം റെഡി..
ഇതിലേക്ക് കുതിർത്തെടുത്ത സബ്ജ സീഡും തണുപ്പിനാവശ്യമായ ഐസ് ക്യൂബും ചേർത്തു സെർവ് ചെയ്യാം