നെയ്യ് -2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി
സേമിയ – 1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 3/4 കപ്പ്
പാൽ – 750 മില്ലി
ചൗവ്വരി – 2 ടേബിൾ സ്പൂൺ
വെള്ളം – 1/2 കപ്പ്
പഞ്ചസാര ആവശ്യത്തിന്
ഉപ്പ് ഒരു നുള്ള്
കൺടെൻസ്ഡ് മിൽക്ക് – 1/4 കപ്പ്
1. ആദ്യം ഒരു പാൻ സ്റ്റോവിൽ വെച്ച് 1 ടീസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരിയെടുത്തു വെക്കുക
2. ചൗവ്വരി 1/2 കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കുക
3. ഇതിലേക്ക് തന്നെ സേമിയയും ഇട്ട് വറുത്തു കോരി മാറ്റി വെക്കുക (വറുക്കാത്ത സേമിയ ആണെങ്കിൽ )
4. വീണ്ടും ഇതേ പാനിലേക്ക് 1 ടീസ്പൂൺ നെയ്യൊഴിച്ചു കാരറ്റ് ഇട്ട് നന്നായി വഴറ്റുക
5. കാരറ്റ് ന്റെ പച്ച ടേസ്റ്റ് ഒക്കെ മാറിയതിനു ശേഷം ഇതിലേക്ക് പാലൊഴിച്ചു തിളപ്പിക്കുക.തിളച്ചു വന്ന ശേഷം സേമിയയും ചേർത്തു വേവിച്ചെടുക്കുക
6. വെന്തു വന്നതിനു ശേഷം ഇതിലേക്ക് വേവിച്ചെടുത്ത ചൗവ്വരിയും പഞ്ചസാരയും കൺടെൻസ്ഡ് മിൽക്കും ഉപ്പും ഏലക്കാപൊടിയും ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം
7. ഇനി വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു വിളമ്പാം