ചേരുവകൾ :
ആരോറൂട്ട് ബിസ്ക്കറ്റ്
ചൂടുള്ള പാൽ
തേങ്ങാ പാൽ 11/2 കപ്പ്
കോൺ ഫ്ലവർ 11/2 ടേബിൾ സ്പൂൺ
കൺടെൻസ്ഡ് മിൽക്ക് 1/4 കപ്പ്
പഞ്ചസാര ആവശ്യത്തിന്
വാനില എസ്സെൻസ് 1/4 ടീസ്പൂൺ
ടെസ്സിക്കേറ്റഡ് തേങ്ങ
നട്സ് അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ആദ്യം ബിസ്ക്കറ്റ് ചൂടുള്ള പാലിൽ മുക്കി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ നിരത്തി വെക്കുക.ബിസ്ക്കറ്റിന്റെ എണ്ണം പാത്രത്തിന്റെ വലുപ്പമനുസരിച്ചു എടുക്കാം
2. ഇനി ഒരു പാനിലേക്ക് നല്ല കട്ടിയുള്ള തേങ്ങാപാൽ ഒഴിച്ചു അതിലേക്ക് കോൺഫ്ലവറും കൺടെൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്തു നന്നായി കലക്കി സ്റ്റോവിൽ വെച്ചു കൈ എടുക്കാതെ ഇളക്കി തിളപ്പിക്കുക.നന്നായി തിളച്ചാൽ തീ ഓഫ് ചെയ്ത് വാനില എസ്സെൻസ് ചേർത്തു മിക്സ് ചെയ്ത് നേരത്തെ സെറ്റ് ചെയ്ത ബിസ്ക്കറ്റിന്റെ മുകളിലേക്ക് ഒഴിക്കാം
3. ഇനി ഇതിന്റെ മുകളിൽ ടെസ്സിക്കേറ്റഡ് തേങ്ങ വിതറിയിടാം (ടെസ്സിക്കേറ്റഡ് തേങ്ങ ഇല്ലെങ്കിൽ സാധാരണ തേങ്ങ ചിരവിയത് ഒരു പാനിലിട്ട് കളർ മാറാതെ വറുത്തെടുത്താൽ മതി )
4. ഇനി ഫ്രിഡ്ജിൽ വെച്ചു ഒരു 4 മണിക്കൂർ തണുപ്പിച്ചെടുത്തു കഴിക്കാം
അലങ്കരിക്കാൻ നട്സ് ഏതെങ്കിലും ഇടാം