ചേരുവകൾ
പട്ടാണിക്കടല -1 കപ്പ് ( 5 മണിക്കൂർ കുതിർത്തത് )
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
എണ്ണ -11/2 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂൺ
സവാള -1
തക്കാളി -1
പച്ചമുളക് -1
മുട്ട -3 എണ്ണം
കാശ്മീരി മുളക് പൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
ബട്ടർ -1 ടേബിൾ സ്പൂൺ (optional )
മല്ലിയില
തയ്യാറാക്കുന്ന വിധം
1. ആദ്യം കുതിർത്തെടുത്ത പട്ടാണി കടല കഴുകി കുക്കറിലേക്ക് ഇട്ട് ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ചേർത്തു ഉടഞ്ഞു പോവാതെ വേവിക്കുക
2. ഒരു പാൻ സ്റ്റോവിൽ വെച്ച് അതിലേക് എണ്ണയൊഴിക്കുക (ഞാൻ സൺഫ്ലവർ ഓയിൽ ആണ് എടുത്തത്,നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാം )
3. എണ്ണ ചൂടാവുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചേർത്തു ഇതൊന്ന് മൂത്തു വന്ന ശേഷം സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റിയെടുക്കുക
5. ഇനി ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേർത്തു തക്കാളി നന്നായി വേവുന്നത് വരെ വഴറ്റിയെടുക്കുക
6. എന്നിട്ട് വേവിച്ചെടുത്ത പട്ടാണി ചേർത്തു മിക്സ് ചെയ്തതിനു ശേഷം മുട്ട കുറച്ചു ഉപ്പ് ചേർത്തു നന്നായി കലക്കിയിട്ട് ഇതിലേക്ക് ചേർത്തു നന്നായി ഇളക്കി ചിക്കിയെടുക്കുക
7. മുട്ട നന്നായി വെന്തു വന്ന ശേഷം ഇതിലേക്ക് മുളക് പൊടി ,മല്ലിപൊടി ,ഗരം മസാലപ്പൊടി ഇവയെല്ലാം ചേർത്തു വഴറ്റിയെടുക്കുക.ഈ സമയത്ത് ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടി ചേർത്താൽ ടേസ്റ്റ് കൂടും
8. മസാലയൊക്കെ നന്നായി മൂത്തു വന്ന ശേഷം തീ ഓഫ് ചെയ്ത് മല്ലിയില അരിഞ്ഞതും കൂടി ചേർത്തു മിക്സ് ചെയ്ത് വിളമ്പാം
ഇതാണ് ഗ്രീൻ പീസ് മുട്ട മസാല കൂടുതലും തട്ടു കടകയിലൊക്കെയെ ഇത് കിട്ടാറുള്ളു..സംഭവം നല്ല ടേസ്റ്റാണ് ഇതിന്റെ കൂടെ ഒരു കട്ടൻ ചായയും അതാണ് കോമ്പിനേഷൻ..