റവ – 1 കപ്പ്
തേങ്ങ -അരക്കപ്പ്
പഞ്ചസാരപ്പൊടി – മുക്കാൽ കപ്പ്
ഏലക്കായ- മൂന്നെണ്ണം
പാൽ – ഒരു കപ്പ്
അണ്ടിപ്പരിപ്പ്
മുന്തിരിങ്ങ
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ആദ്യമായി 1/2 കപ്പ് പാലെടുത്ത് ഒരു പാത്രത്തിൽ ഒഴിക്കുക. ശേഷം അതിൽ അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് തീയിൽ വെക്കുക. ഇതൊന്നു തിളച്ചു വന്നതിനുശേഷം മാറ്റിവെക്കാം. തുടർന്ന് ഒരു പാൻ എടുക്കാം. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ചൂടായതിനു ശേഷം അതിലേക്ക് അല്പം അണ്ടിപ്പരിപ്പും,മുന്തിരിങ്ങയും ലോ ഫ്ലെയിമിലിട്ട് വയറ്റിയെടുക്കുക. ശേഷം മാറ്റിവെക്കാം. തുടർന്ന് അതേ പാനിൽ നാല് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ഇനി അതിലേക്ക് ഒരു കപ്പ് റവ ഒഴിക്കാം. അതൊന്ന് വറുത്തെടുത്തതിനുശേഷം അതിലേക്ക് അരക്കപ്പ് ചിരകിയ തേങ്ങ ചേർക്കണം.വറുത്തെടുക്കുമ്പോൾ റവ കറുത്ത് പോകാതെ സൂക്ഷിക്കണം. വറുത്ത റവയാണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ ഒരുപാട് ചൂടാവാൻ വെക്കരുത്.ശേഷം മൂന്നോ നാലോ ഏലക്കായയും ഇതിലേക്ക് ചേർക്കാം. ഇനി മുക്കാൽ കപ്പ് പഞ്ചസാരപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം മാറ്റിവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഇതിലേക്ക് ഇടാം. ഇനി തീ ഓഫ് ചെയ്യാം. ഈ കൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം പഞ്ചസാര ബാലൻസ് ചെയ്യുന്നതിനായി അതിലേക്ക് അല്പം ഉപ്പും ചേർത്ത് മിക്സ് ചെയ്തെടുക്കാം. ശേഷം അല്പം ചൂട് നിലനിൽക്കത്തക്ക വിധത്തിൽ ഇത് തണുക്കാനായി മാറ്റി വെക്കാം.