മാമ്പഴം -രണ്ടെണ്ണം
കിസ്മിസ്
അണ്ടിപ്പരിപ്പ്
ബദാം
റവ -ഒരു കപ്പ്
പഞ്ചസാര -ഒരു കപ്പ്
പാൽ -ഒരു കപ്പ്
സിഗ്മറ്റിക് കോക്കണറ്റ് -ഒരു കപ്പ്
ഏലയ്ക്കാപ്പൊടി
ഉപ്പ്
ഏലയ്ക്കാപ്പൊടി
ആദ്യമായി രണ്ട് മീഡിയം സൈസിലുള്ള മാമ്പഴം എടുക്കുക. വലിയ മാമ്പഴമാണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ ഒരെണ്ണം മാത്രം എടുത്താൽ മതി. ശേഷം കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞിടുക. ഇനി ഒരു മിക്സി ജാറിലേക്ക് ഇത് മാറ്റി പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. വെള്ളം ചേർക്കേണ്ടതില്ല. പിന്നീട് ഒരു കടായ എടുത്ത് അത് നന്നായി ചൂടായതിനു ശേഷം അല്പം നെയ്യ് അതിലേക്ക് ഒഴിക്കുക. തുടർന്ന് അല്പം ബദാമും അണ്ടിപ്പരിപ്പും ചേർക്കാം. ഇതിന്റെ നിറം മാറി വരുമ്പോൾ കുറച്ച് കിസ്മിസ് കൂടെ ചേർക്കാം. കിസ്മിസ് വീർത്തു വന്നതിനുശേഷം ഇവയെല്ലാം നെയ്യിൽ നിന്നും മാറ്റാവുന്നതാണ്.