Kerala

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവും ഭർതൃ പിതാവും കസ്റ്റഡിയിൽ

ഏറ്റുമാനൂരിൽ അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു.

ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്.

മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജിസ്മോൾ കൈ നരമ്പ് മുറിക്കുകയും മക്കൾക്ക് വിഷം നൽകുകയും ചെയ്തിരുന്നു. മാർച്ച് 15 നായിരുന്നു ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.