Recipe

രസം തയ്യാറാക്കാൻ വേണ്ട പൊടി ഒക്കെ നമുക്ക് നേരത്തെ ഉണ്ടാക്കി വെച്ചാൽ കുറെ സമയം ലാഭിക്കാം

ചേരുവകൾ :

തുവരപ്പരിപ്പ് – 4 ടേബിൾ സ്പൂൺ
മല്ലി -3 ടേബിൾ സ്പൂൺ
ചെറിയ ജീരകം -2 ടേബിൾ സ്പൂൺ
കുരുമുളക് -1 ടേബിൾ സ്പൂൺ
ഉലുവ -1ടേബിൾ സ്പൂൺ
കാശ്മീരി മുളക് – 8 എണ്ണം
കറിവേപ്പില – ഒരു പിടി
കായപ്പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
ഉപ്പ് -1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

1.കായപ്പൊടിയും മഞ്ഞൾപൊടിയും ഉപ്പും ഒഴികെ ബാക്കി എല്ലാ ചേരുവകളും ചുവട് കട്ടിയുള്ള ഒരു ചട്ടിയിൽ ഇട്ട് ഓരോന്നായി വറുത്തെടുക്കാം
2. ഇനി ഒന്ന് ചൂടാറിയ ശേഷം കായപ്പൊടി ,മഞ്ഞൾ പൊടി ,ഉപ്പ് ചേർത്തു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം

ഇനി രസം ഉണ്ടാക്കുന്ന സമയത്തു ഈ പൊടി ചേർത്താൽ നല്ല രുചികരമായ നാടൻ രസം എളുപ്പത്തിൽ ഉണ്ടാക്കാം

രസം തയ്യാറാക്കാം

ഒരു പാത്രത്തിലേക്ക് തക്കാളി മുറിച്ചതും വെളുത്തുള്ളി ചതച്ചതും ഇട്ട് വെള്ളമൊഴിച്ചു തിളപ്പിക്കുക.തക്കാളി വെന്തു വന്നാൽ പുളി വെള്ളവും ഉപ്പും ആവശ്യത്തിന് രസം പൗഡറും ചേർത്തു വീണ്ടും തിളപ്പിക്കുക. ഇനി മല്ലിയില ചേർത്തു തീ ഓഫ് ചെയ്യാം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും വറവിട്ട് രസത്തിലേക്ക് ഒഴിക്കാംസ്വാദിഷ്ടമായ രസം തയ്യാർ..