മട്ടൺ – 1/2 കിലോ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഏലക്ക -1 എണ്ണം ചതച്ചത്
ഗ്രാമ്പു -2 എണ്ണം
കറുവപ്പട്ട – 1 ഇഞ്ച് വലുപ്പത്തിലുള്ള കഷ്ണം
പെരും ജീരകം 1/2 ടീസ്പൂൺ
വെളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ചതച്ചത് (6 വെളുത്തുള്ളി ,ഒരിഞ്ചു വലുപ്പത്തിലുള്ള ഇഞ്ചി കഷ്ണം )
സവാള -1
കുരുമുളക് പൊടി -2 ടീസ്പൂൺ
കറിവപ്പില
തൈര് – 2 ടേബിൾ സ്പൂൺ /പച്ച തക്കാളി
തേങ്ങ ചിരകിയത് – 1/2 കപ്പ്
അണ്ടിപ്പരിപ്പ് – 10 എണ്ണം
തേങ്ങാപാൽ – 1/2 കപ്പ്
മല്ലിയില അരിഞ്ഞത്
1. കുക്കർ സ്റ്റോവിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം പട്ട ,ഗ്രാമ്പു ,ഏലക്ക ,പെരും ജീരകം ഇവ ചേർത്തു മൂത്തു വന്ന ശേഷം ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ചതച്ചത് ചേർത്തു നന്നായി വഴറ്റിയ ശേഷം സവാളയും ഉപ്പും കറിവേപ്പിലയും ചേർത്തു വഴറ്റിയെടുക്കുക
2. ഇനി ഇതിലേക്ക് കുരുമുളക് പൊടിയും മട്ടനും ചേർത്തു നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് തൈരോ അല്ലെങ്കിൽ പച്ച തക്കാളിയോ ചേർത്തു വഴറ്റാം
3. ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിച്ചെടുക്കാം..ആടിന്റെ മൂപ്പനുസരിച്ചായിരിക്കും വേവുന്ന സമയം
4 . വെന്തു വന്ന ശേഷം തേങ്ങയും അണ്ടിപ്പരിപ്പും അരച്ചത് ചേർത്തു ഒന്ന് തിളച്ചു വന്ന ശേഷം തേങ്ങാപ്പാലോ , ഫ്രഷ് ക്രീമോ ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്ത് മല്ലിയില അരിഞ്ഞത് കൂടി ചേർക്കാം . മുകളിൽ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്താൽ ഒന്നും കൂടി രുചി കൂടും