പച്ചരി – 2 കപ്പ്
ശർക്കര – 200ഗ്രാം
വെള്ളം -3/4 കപ്പ് (ശർക്കര ഉരുക്കാൻ)
ചെറുപഴം – 3 എണ്ണം
മൈദ -1/4 കപ്പ്
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
ചെറിയ ജീരകപ്പൊടി -1/4 ടീസ്പൂൺ
ചുക്കുപൊടി -1/4 ടീസ്പൂൺ
ഉപ്പ് -1/4ടീസ്പൂൺ
സോഡാ പൊടി -1/4 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
നെയ്യ് -1 ടേബിൾ സ്പൂൺ
തേങ്ങാകൊത്തു – 1/3 കപ്പ്
എള്ള് – 2 ടീസ്പൂൺ
1. പച്ചരി നന്നായി കഴുകിയെടുത്ത ശേഷം വെള്ളം ഒഴിച്ചു നാലോ അഞ്ചോ മണിക്കൂർ കുതിർതെടുക്കുക
2. ശർക്കര വെള്ളമൊഴിച്ചു ഉരുക്കിയെടുക്കുക
3. കുതിർന്ന പച്ചരി നന്നായി വെള്ളം വാർത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ചൂടാറിയ ശർക്കര പാനി ഒഴിച്ച് അരച്ചെടുക്കുക
3.അരി അരഞ്ഞു വന്ന ശേഷം അതിലേക്ക് പഴം ചേർത്തു വീണ്ടും ഒന്ന് അരച്ചെടുത്തു മാവ് പാത്രത്തിലേക്കു മാറ്റാം
4. ഇനി ഇതിലേക്ക് ഒരു 1/4 കപ്പ് വെള്ളം കൂടി ചേർക്കാം (മാവരച്ച ജാറിൽ ഒഴിച്ചു ഒന്നടിച്ചെടുത്തു ഒഴിക്കാം )
5. ഇനി മൈദ ,ഉപ്പ് ,ഏലക്കാപ്പൊടി ,ചുക്ക് പൊടി ,ജീരകപ്പൊടി ,സോഡാപ്പൊടി ഇവ എല്ലാം ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു അടച്ചു വെച്ച് ഒരു 6 മണിക്കൂർ മാറ്റി വെക്കാം
6. ആറ് മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റോവിൽ വെച്ച് നെയ്യൊഴിച്ചു തേങ്ങാകൊത്തും എള്ളും വറുത്തെടുത്തു മാവിലേക്ക് ചേർത്തു ഇളക്കി ഉണ്ണിയപ്പം ചുട്ടെടുക്കാം
7. ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായി വന്നതിനു ശേഷം ഓരോ കുഴിയിലും മാവ് ഒഴിക്കാം
പൊങ്ങി വന്നതിന് ശേഷം മരിച്ചിട്ട് തീ കുറച്ചു വെച്ചു വേവിച്ചെടുക്കാം
രണ്ട് സൈഡും ബ്രൗൺ കളർ ആവുമ്പോൾ എടുക്കാം. നല്ല സോഫ്റ്റ് ആയിട്ടുള്ള രുചിയുള്ള ഉണ്ണിയപ്പം റെഡി
മാവ് ഒരു ഗ്ലാസ്സിലാക്കിയാൽ ചട്ടിയുടെ ഓരോ കുഴിയിലും പെട്ടെന്ന് ഒഴിക്കാം