ചേരുവകൾ :
മല്ലി – 5 ടേബിൾ സ്പൂൺ
കടലപ്പരിപ്പ് – 3 ടേബിൾ സ്പൂൺ
ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ
വറ്റൽ മുളക് / കാശ്മീരി മുളക്
ഉലുവ – 1/2 ടീസ്പൂൺ
അരി – 11/2 ടീസ്പൂൺ
കറിവേപ്പില
കായം
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
ഉപ്പ്
ഉണ്ടാക്കുന്ന വിധം :
1. ചുവട് കട്ടിയുള്ള ഒരു ചട്ടി സ്റ്റോവിൽ വെച്ചു മഞ്ഞൾപൊടിയും ഉപ്പും ഒഴികെ ബാക്കിയുള്ള ചേരുവകളെല്ലാം ഓരോന്നായി ചൂടായ പാനിലേക്ക് ഇട്ട് വറുത്തെടുക്കുക
2. കായം അവസാനം വറുത്തെടുത്താൽ മതി, കായം മൊരിഞ്ഞു വരാൻ 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കാം
3. വറുത്തെടുത്തതെല്ലാം ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക
4. ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും ഉപ്പും ചേർത്തു ഒന്നും കൂടി blend ചെയ്യുക.
5. ഇനി ഇത് വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
ഉപ്പ് ചേർക്കുന്നത് കൊണ്ട് കേടു വരില്ല . ഇനി എളുപ്പത്തിൽ സാമ്പാർ വെക്കാം , ഈ ഒരു പൊടി മാത്രം ചേർത്താൽ മതി .