ചേരുവകൾ
ഇൻസ്റ്റന്റ് യീസ്റ്റ് -1 ടീസ്പൂൺ
പഞ്ചസാര -4 ടീസ്പൂൺ
ചെറിയ ചൂടുള്ള പാൽ -1/2 കപ്പ്
മൈദ -3 കപ്പ്
എള്ള് -1 ടീസ്പൂൺ
കരിഞ്ജീരകം -3/4 ടീസ്പൂൺ (ഓപ്ഷണൽ)
ഏലക്കാ പൊടി -1/2 ടീസ്പൂൺ
പാൽപ്പൊടി -1/3 കപ്പ്
ഉപ്പ് -3/4 ടീസ്പൂൺ
ചെറിയ ചൂട് വെള്ളം – ആവശ്യത്തിന്
മുട്ട – ബ്രഷ് ചെയ്യാൻ
എള്ള് – വെള്ളയും കറുപ്പും (മുകളിൽ തൂവാൻ )
എണ്ണ – പൊരിക്കാൻ
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു ബൗളിലേക്ക് യീസ്റ്റും പഞ്ചസാരയും പാലും ചേർത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം മൈദയും എള്ളും ഏലക്കാപൊടിയും പാൽപ്പൊടിയും ഉപ്പും ചേർത്തു മിക്സ് ചെയ്തെടുക്കുക.കരിഞ്ജീരകം ഇഷ്ടമുള്ളവർക്ക് അതും കൂടി ചേർക്കാം
2. ഇനി ഇതിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളമൊഴിച്ചു നന്നായി കുഴച്ചെടുക്കുക
3. കുഴച്ചെടുത്ത മാവ് പൊങ്ങാനായി ഒന്നോ രണ്ടോ മണിക്കൂർ അടച്ചു മാറ്റി വെക്കാം . ചെറുതായി ചൂടുള്ള സ്ഥലത്തു വെക്കുകയാണെങ്കിൽ 1 – 11/2 മണിക്കൂർ കൊണ്ട് മാവ് പൊങ്ങി വരും, മാവ് ഡ്രൈ ആവാതിരിക്കാനായി മുകളിൽ കുറച്ചു എണ്ണ തടവുകയോ നനഞ്ഞ ടവൽ മാവിന്റെ മുകളിൽ ഇടുകയോ വേണം
4. മാവ് പൊങ്ങി വന്നതിനു ശേഷം മാവിനെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കി പരത്തിയെടുക്കുക. ചെറിയ ഒരു കട്ടിയിൽ വേണം പരത്തിയെടുക്കാൻ..വലുതാക്കി പരത്തിയെടുത്ത ശേഷം ഒരു അടപ്പ് വച്ചു വട്ടത്തിൽ കട്ട് ചെയ്തെടുക്കാം
3. എന്നിട്ട് ഇതിന്റെ മുകളിൽ ഒരു മുട്ട ഒന്ന് അടിച്ചെടുത്ത ശേഷം ബ്രഷ് ചെയ്ത് കൊടുക്കുക
4 .എന്നിട്ട് ഇതിന്റെ മുകളിൽ കറുത്ത എള്ളും വെളുത്ത എള്ളും വിതറി കൊടുത്ത ശേഷം കൈ കൊണ്ട് പതുക്കെ പ്രെസ്സ് ചെയ്തെടുക്കാം
5. ഇനി ചൂടായ എണ്ണയിലേക്കിട്ട് തീ നന്നായി കുറച്ചു വെച്ചു ഫ്രൈ ചെയ്തെടുക്കാം. പൊങ്ങി വരാൻ തുടങ്ങുന്ന സമയത്തു ചട്ടിയിലുള്ള എണ്ണ തന്നെ ഇതിന്റെ മുകളിലേക്ക് കോരി ഒഴിച്ച് കൊടുക്കാം , അപ്പോൾ പെട്ടെന്ന് വീർത്തു വരും
6. ഒരു സൈഡ് ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ മറിച്ചിട്ടു മറ്റേ സൈഡും ഇത് പോലെ നിറമാവുമ്പോൾ എടുക്കാം..അറബിക് കമീർ റെഡി..!
ചെറിയ തീയിൽ മാത്രം പൊരിക്കുക..അല്ലെങ്കിൽ പുറം ഭാഗം പെട്ടെന്ന് കരിഞ്ഞു പോവും