Celebrities

സ്നേഹം കൊണ്ട് ആരാധകർ പൊതിഞ്ഞു; നടൻ അജിത്തിന് പരിക്ക്, സംഭവം ഇങ്ങനെ | Actor Ajith

നടൻ വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്

പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ന്യൂഡൽഹിയിൽ നിന്നും ചെന്നൈയിൽ എത്തിയ തമിഴ് നടൻ അജിത്തിന് പരിക്ക്. ആരാധകർ വളഞ്ഞതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അജിത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റ അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയും ചെയ്തു. വൈകുന്നേരം നടനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
അതേസമയം നടൻ വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. അതേസമയം പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും ചെറിയ പരിക്ക് ആണ് അദ്ദേഹത്തിന് ഉള്ളതെന്നും അജിത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അജിത് കുമാര്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ‘മാര്‍ക്ക് ആന്‍റണി’യുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്.

content highlight: Actor Ajith