കാശ്മീരിന്റെ തണുപ്പുറയുന്ന മണ്ണില്‍ 26 മനുഷ്യരെ നിഷ്ഠൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരവാദികളെ നിയന്ത്രിച്ച മുഖ്യ സൂത്രധാരന്‍ പാക്കിസ്ഥാന് കനത്തസുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ തിരിച്ചടി ഏതു നിമിഷവും ഉണ്ടാകുമെന്ന് തിരിച്ചാണ് സുരക്ഷ ശഖ്തമാക്കിയിട്ടുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നേരത്തെ തന്നെ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ അത് സമ്മതിക്കാന്‍ പാക്കിസ്ഥാന് തയ്യാറായിട്ടില്ല. മാത്രമല്ല ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഭീകരവാദ പ്രവര്‍ത്തനത്തിന്റെ മൊത്തക്കച്ചവടക്കാരായ പാക്കിസ്ഥാനന്റെ ഈ നിലപാട് നേരത്തെ തന്നെ ബോധ്യമുള്ളതു കൊണ്ട് ഇനി ഇന്ത്യ നല്കുന്ന തിരിച്ചടി എങ്ങനെ ആയിരിക്കുമെന്നു മാത്രമാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന് വര്ദ്ധിപ്പിച്ചിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഏകദേശം നാല് മടങ്ങ് സുരക്ഷയാണ് നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന് സായുധ സേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പൂര്‍ണ്ണ സമയവും സുരക്ഷയ്ക്കായി നിയോഗിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതുതന്നെ കാണിക്കുന്നത്, പാക്കിസ്ഥാന് സര്‍ക്കാരിന്റെ ഭീകരവാദ-തീവ്രവാദ ബന്ധത്തിലുള്ള ആഴമാണെന്നു വ്യക്തം.
പാകിസ്ഥാന് സൈന്യം, ഐഎസ്ഐ, ലഷ്കര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി ഇയാളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് . കോമ്പൗണ്ട് നിരീക്ഷിക്കാന്‍ ഡ്രോണ്‍ നിരീക്ഷണം വിന്യസിച്ചിട്ടുണ്ടെന്നും നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകളില്‍ ഉയര്‍ന്ന റെസല്യൂഷന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കെട്ടിടത്തിന് സമീപം സാധാരണക്കാരുടെ നീക്കങ്ങളും അനുവദനീയമല്ല, പ്രദേശത്ത് ഡ്രോണുകള്‍ നിരോധിച്ചിരിക്കുന്നു.
ടിആര്‍എഫ് പരസ്യമായി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ ഹാഫിസ് സയീദിന് പ്രധാന പങ്കുണ്ടെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ വിശ്വസിക്കുന്നു. ഈ സംഭവം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പുതിയ നയതന്ത്ര സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്, ഇരുവശത്തുനിന്നും രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടും – 10 മില്യണ്‍ യുഎസ് ഡോളര്‍ ഇനാം കൈവശം വച്ചിട്ടും – സയീദ് പാകിസ്ഥാനില്‍ പരസ്യമായി താമസിക്കുന്നു, എല്ലാവിധ സൗകര്യങ്ങളോടെയും. വസതി ലോഹോര്‍ ന?ഗരത്തില്‍ തന്നെയാണ്. പാക്കിസ്ഥാന് ഭീകരറെ പിന്തുണയ്ക്കുന്നു വെന്നതിന് ഇതില്പരം എന്ത് തെളിവാണ് വേണ്ടത്. എന്നിട്ടും ചൈനയെ പോലുള്ള രാഷ്ട്രങ്ങല്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയമുതലെടുപ്പിന് വേണ്ടിയാണെന്നതിന് സംശയമില്ല.