ഡാർക്ക് ചോക്ലേറ്റ്-250 ഗ്രാം
മൈദ-മുക്കാൽ കപ്പ്
ബട്ടർ
കൊക്കോ പൗഡർ- കാൽ കപ്പ്
പഞ്ചസാര -ഒന്നേകാൽ കപ്പ്
ഇത് തയ്യാറാക്കാനായി ആദ്യമായി 250 ഗ്രാം ഡാർക്ക് ചോക്ലേറ്റ് എടുക്കുക. ഇനി അതിൽ നിന്നും 125 ഗ്രാം വലിയ കഷ്ണങ്ങളായി മുറിക്കുക. ബാക്കി പകുതി മാറ്റി വെക്കുക. ഇനി മുറിച്ച് വെച്ച വലിയ കഷ്ണങ്ങൾ ഡബിൾ ബോയിലിങ്ങ് രീതിയിൽ മെൽറ്റാക്കി എടുക്കണം. അതിനായി ഒരു ബൗളിൽ വെള്ളം തിളപ്പിച്ച് അതിനു മുകളിലായി മറ്റൊരു ബൗൾ വെക്കാം. അതിലേക്ക് ഈ കഷ്ണങ്ങൾ ഇട്ടുകൊടുത്ത് മെൽറ്റാക്കി എടുക്കണം. അല്ലെങ്കിൽ മൈക്രോവേവ് വെച്ചോ,സാധാരണ നിങ്ങൾ ഏത് രീതിയിലാണ് മെൽറ്റ് ആക്കാറുള്ളത് അതുപോലെയോ ചെയ്യാം. അതിനുശേഷം ഇത് തണുക്കാനായി മാറ്റിവെക്കണം. ഇനി മാറ്റിവെച്ച ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളായി മുറിക്കുക.ഇനി ഇത് മാറ്റി വെക്കാം. ഇവിടെ ചോക്ലേറ്റ് ബ്രൗണി ഉണ്ടാക്കുന്നത് ഓവനിലാണ്. അതിനാൽ, അതിനായി ഒരു ബേക്കിംഗ് ഡിഷിലേക്ക് ബട്ടർ പേപ്പർ വിരിച്ച് വെക്കാം. ആ ബൗളിൽ ബട്ടർ പുരട്ടിയിരിക്കണം. ഇനി നൂറ്റി എഴുപത് ഡിഗ്രിയിൽ ഓവൻ പ്രീഹീറ്റ് ചെയ്തെടുക്കാം. ഇത് പ്രീ ഹീറ്റ് ആവുന്ന സമയം കൊണ്ട് മറ്റുള്ള കാര്യങ്ങൾ റെഡിയാക്കി എടുക്കാം. ഇനി മുക്കാൽ കപ്പ് മൈദ എടുക്കുക. ശേഷം കാൽ കപ്പ് അളവിൽ കൊക്കോ പൗഡർ അതിലേക്ക് ചേർക്കുക.