Recipe

ബീറ്റ്റൂട്ട് തോരന് ഇരട്ടി രുചി ലഭിക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ!

ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ ബീറ്റ്റൂട്ട് എടുത്ത് തോലെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. സാധാരണയായി ബീറ്റ്റൂട്ട് ചെറിയ രീതിയിൽ അരിഞ്ഞായിരിക്കും മിക്ക വീടുകളിലും തോരൻ വയ്ക്കാറുള്ളത്. എന്നാൽ അതിനു പകരമായി ഈ രീതിയിൽ തയ്യാറാക്കുമ്പോൾ ബീറ്റ്റൂട്ട് അല്പം കട്ടിയിൽ നീളത്തിൽ വേണം മുറിച്ചെടുക്കാൻ. ശേഷം കുറച്ച് ഇഞ്ചി എടുത്ത് അത് ഇടികല്ലിൽ വെച്ച് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. തോരനിലേക്ക് ആവശ്യമായ സവാളയും പച്ചമുളകും നീളത്തിൽ മുറിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചെറുതായി ഒന്ന് ചൂടായി തുടങ്ങുമ്പോൾ തന്നെ അതിലേക്ക് കൃഷ് ചെയ്തുവച്ച ഇഞ്ചിയും കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റുക.