Recipe

പൊട്ടുകടല ഇതുപോലെ മിക്സിയിൽ കറക്കിയെടുക്കൂ

പൊട്ടു കടല ( കടല പരിപ്പ് ) കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ഒരു നാലു മണി പലഹാരം തയാറാക്കിയാലോ? ഈ ലഡ്ഡു റെസിപ്പി നോക്കൂ!!! ഒരു കപ്പ് പൊട്ടു കടല ഒരു പാനിൽ ചെറിയ തീയിൽ ചെറുതായി ഒന്ന് വറുത്തെടുക്കുക. അധികം മൂക്കേണ്ടതില്ല. പച്ചചുവ മാറുന്ന വരെ ചൂടാക്കിയാൽ മതിയാകും. ഒരു നന്നായി ഉണങ്ങിയ, അല്പം പോലും ഈർപ്പമില്ലാത്ത മിക്സർ ജാറിൽ മൂന്ന് സ്പൂൺ പഞ്ചസാരയും ഒന്നോ രണ്ടോ ഏലക്കയും ചേർക്കുക.

ഇതിലേക്ക് ചൂടാക്കിയ പൊട്ടു കടല ചേർത്ത് നന്നായി പൊടിച്ചെടുക്കുക. മധുരം നോക്കി ആവശ്യത്തിന് പഞ്ചസാര ചേർക്കാം. ഒരു പാനിൽ അല്പം നെയ്യ് ചെറുതായി ചൂടാക്കുക. തിളപ്പിക്കരുത്. ഇത് പൊടിയിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. കൈ കൊണ്ട് കുഴക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ മിക്സർ ജാറിൽ അല്പം കൂടെ നെയ്യ് ചേർത്ത് കറക്കിയെടുക്കാം. വീട്ടാവശ്യത്തിന് ഉണ്ടാക്കുമ്പോൾ വേണമെങ്കിൽ അല്പം നേരിയ ചൂടുവെള്ളം ചേർത്ത് കുഴക്കാം.