കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വ്വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 34 ശതമാനം വളര്‍ച്ചയോടെ 767 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 35 ശതമാനം വളര്‍ച്ചയോടെ 1025 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ കൈകാര്യം ചെയ്ത ആസ്തികള്‍ 26,647 കോടി രൂപയുടേതായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ 1674 കോടി രൂപയുടെ ആകെ വരുമാനവും 53 ശതമാനം വര്‍ധനവോടെ 226 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചതായി സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നാലാം ത്രൈമാസത്തില്‍ 13 ലക്ഷം പുതിയ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍ വിതരണം ചെയ്ത ടിവിഎസ് ക്രെഡിറ്റ് ആകെ ഉപഭോക്താക്കളുടെ എണ്ണം 1.9 കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്.