Kerala

എന്‍പിസിഐ ഭാരത് ബില്‍ പേ എയര്‍ടെല്‍ പെയ്മെന്‍റ് സ് ബാങ്കുമായി സഹകരിക്കുന്നു

കൊച്ചി: നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭാരത് ബില്‍പേ, എയര്‍ടെല്‍ പേയ്മെന്‍റ്സ് ബാങ്കുമായി സഹകരിച്ച് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍റെ റൂപേ ഓണ്‍ ദി ഗോ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നു. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഏത് ഭാരത് കണക്റ്റ് സൗകര്യമുള്ള ആപ്പുകള്‍ ഉപയോഗിച്ചും അവരുടെ എയര്‍ടെല്‍ റൂപേ ഓണ്‍ ദി ഗോ കാര്‍ഡുകള്‍ എളുപ്പത്തില്‍ ടോപ്പ് അപ്പ് ചെയ്യാനാകും.

ഇന്ത്യയിലെ വിവിധ പട്ടണങ്ങളില്‍ യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് മെട്രോകളിലും ബസുകളിലും ഒരൊറ്റ കാര്‍ഡ് ഉപയോഗിച്ച് ലളിതമായി ബുദ്ധിമുട്ടില്ലാതെ സമ്പര്‍ക്ക രഹിത ഇടപാടുകള്‍ നടത്താൻ ഇതു വഴിയൊരുക്കും. ദിവസവും യാത്ര ചെയ്യുന്നവര്‍ക്ക് നീണ്ട ക്യുകളില്‍ വെയിറ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.

എയര്‍ടെല്‍ പെയ്മെന്‍റ് ബാങ്ക് ഓണ്‍ ദി ഗോ കാര്‍ഡുകള്‍ക്ക് ഭാരത് കണക്ട് സംവിധാനങ്ങളിലൂടെ 2000 രൂപ വരെ ടോപ് അപ്പ് ചെയ്യാനാകും. പ്രമുഖ മെട്രോ റൂട്ടുകളിലും സ്റ്റേറ്റ് ബസ് ഓപ്പറേറ്റര്‍ മാര്‍ക്കിടയിലും ഈ കാര്‍ഡ് ഉപയോഗിക്കാനും.

നീണ്ട ക്യൂകള്‍ ഒഴിവാക്കി തങ്ങളുടെ എന്‍സിഎംസി വോലെറ്റുകള്‍ സൗകര്യപ്രദവും സുരക്ഷിതവുമായി തല്‍ക്ഷണം റീചാര്‍ജ് ചെയ്യാന്‍ ഇത് സഹായിക്കുമെന്ന് എന്‍ബിബിഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഓയുമായ നൂപൂര്‍ ചതുര്‍വേദി പറഞ്ഞു.

പുതുമയുള്ളതും ഉപഭോക്തൃ സൗഹൃദവുമായ പെയ്മെന്‍റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഭാഗമാണ് ഈ സഹകരണമെന്ന് എയര്‍ടെല്‍ പെയ്മെന്‍റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഗണേഷ് അനന്തനാരായണന്‍ പറഞ്ഞു.

Latest News