കൊച്ചി: കൈക്കൂലി കേസിൽ അറസ്റ്റിലായ ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയെ സസ്പെൻഡ് ചെയ്തു. കൊച്ചി മേയർ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 25,000 രൂപയായിരുന്നു ഇവർ ആദ്യം ആവശ്യപ്പെട്ടത്. വിലപേശലിനൊടുവിൽ 15000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടുകയായിരുന്നു.
തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അതിനിടെ, ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലൻസ് സംഘം.