അനില്‍ കപൂര്‍, ബോണി കപൂര്‍, സഞ്ജയ് കപൂര്‍ സഹോദരന്മാരുടെ മാതാവ് നിര്‍മല്‍ കപൂര്‍ (90) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ജാവേദ് അക്തര്‍, സംവിധായകന് രാജ്കുമാര് സന്തോഷി, അര്ജുന് കപൂറിന്റെ സഹോദരി അന്ശുഹുല കപൂര്‍, ജാന്‍വി കപൂര്‍, ശിഖര്‍ പഹാരിയ അടക്കമുള്ളവര്‍ വിവരമറിഞ്ഞയുടനെ ബോണി കപൂറിന്റെ വസതിയിലെത്തി.
വെള്ളിയാഴ്ച വൈകിട്ട് 5.25നായിരുന്നു നിര്‍മല്‍ കപൂറിന്റെ അന്ത്യമെന്ന് കോകിലബെന്‍ അംബാനി ആശുപത്രിയുടെ സി ഇ ഒ ഡോ. സന്തോഷ് ഷെട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു നിര്‍മലിന്റെ 90ാം ജന്മദിനം. അനില്‍ കപൂറിന്റെ വസതിയില്‍ ഗംഭീര ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
അന്തരിച്ച സിനിമാ സംവിധായകന് സുരീന്ദര്‍ കപൂര്‍ ആണ് ഭര്‍ത്താവ്. റീണ കപൂര്‍ മര്‍വ എന്ന മകള്‍ കൂടിയുണ്ട്. അര്ജുന് കപൂര്‍, സോനം കപൂര്‍, റിയ കപൂര്‍, ഹര്‍ഷ് വര്ധന് കപൂര്‍, ജാന്‍വി കപൂര്‍ അടക്കം നിരവധി സെലിബ്രിറ്റികളുടെ മുത്തശ്ശി കൂടിയാണ്.
content highlight: Nirmal Kapoor