ചേരുവകൾ :
പച്ച മാങ്ങ -2
വറ്റൽ മുളക് -10 എണ്ണം
കറിവേപ്പില – ഒരു പിടി
വെളിച്ചെണ്ണ
ഉപ്പ്
കായം-1/4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം :
1. പച്ചമാങ്ങ കനം കുറച്ച് നീളത്തിൽ അരിയുക
2. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായിട്ടു വരുമ്പോൾ അതിലേക്ക് കറിവേപ്പിലയും വറ്റൽമുളകും ഇട്ട് വറുത്തുകോരി എടുക്കുക
3. അതേ വെളിച്ചെണ്ണയിൽ തന്നെ പച്ചമാങ്ങയും ഒന്ന് വറുത്തെടുക്കുക
4. ഇനി പച്ചമാങ്ങ ഒരു പ്ലേറ്റിലേക്ക് മാറ്റുക,അതിലേക്ക് വറുത്തെടുത്തിട്ടുള്ള കറിവേപ്പിലയും വറ്റൽ മുളകും മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചത് ചേർത്ത് കൊടുക്കുക
5. അതിലേക്ക് ആവശ്യത്തിന് ഉള്ള ഉപ്പും കാൽ ടീസ്പൂൺ കായപ്പൊടിയും പൊരിച്ചെടുത്തിട്ടുള്ള വെളിച്ചെണ്ണയിൽ നിന്ന് ഒരു ടേബിൾസ്പൂൺ കൂടെ ചേർത്ത് കൈ വെച്ച് നന്നാക്കി മിക്സ് ചെയ്തെടുത്താൽ നമ്മുടെ കിടു ഐറ്റം റെഡി