Education

വിദ്യാഭ്യാസ വായ്പയാണോ നോക്കുന്നത്, അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

ദിനം പ്രതി വിദ്യാഭ്യസ ചെലവ് വർദ്ധിക്കുകയാണ്. മിക്ക പ്രഫഷണൽ കോഴ്സുകൾക്കും ലക്ഷങ്ങളാണ് ഫീസ്. സാധാരണക്കരന് താങ്ങാനാവുന്നതിന് അപ്പുറമാണ് മിക്കപ്പോഴും ഉയർന്ന വിദ്യാഭ്യാസം. ഈ സാഹചര്യത്തില്‍ പലരും ആശ്രയിക്കുന്നത് വിദ്യാഭ്യാസ വായ്പളെയാണ്. ശരിയായ ക്രെഡിറ്റ് സ്കോറും മുന്‍കാല വായ്പകളും ഇല്ലാത്തത് വിദ്യാഭ്യാസ വായ്പകള്‍ നേടുന്നതില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. എന്നാൽ ശക്തമായ ക്രെഡിറ്റ് പ്രൊഫൈല്‍ ഇല്ലാതെ പോലും വിദ്യാഭ്യാസ ധനസഹായം നേടുന്നതിന് നിരവധി വഴികളുണ്ട്. ക്രെഡിറ്റ് സ്കോര്‍ ഇല്ലാതെ വിദ്യാഭ്യാസ വായ്പകള്‍ നേടുന്നതിനുള്ള ചില വഴികള്‍ ഇതാ.
രാജ്യത്തെ സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്‍റ് നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സെക്ടറല്‍ പലിശ സബ്സിഡി പദ്ധതി പ്രകാരം പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കുന്ന എല്ലാ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കും മൊറട്ടോറിയം കാലയളവില്‍ പലിശ സബ്സിഡികള്‍ നല്‍കുന്നു. സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ, അവരുടെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ കൂടരുത്. സമാനമായി, വിദ്യാഭ്യാസ വായ്പകള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്കീം ക്രെഡിറ്റ് ഗ്യാരണ്ടികള്‍ നല്‍കുന്നു.
മികച്ച ക്രെഡിറ്റ് സ്കോറുള്ള സഹ-അപേക്ഷകരോ , ഈൗടോ ഉണ്ടെങ്കില്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നത് മുന്‍നിര ബാങ്കുകള്‍ പലപ്പോഴും പരിഗണിക്കാറുണ്ട്. ഉദാഹരണത്തിന്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ ഇത്തരം വായ്പകള്‍ നല്‍കുന്നു. കൂടാതെ, മികച്ച ക്രെഡിറ്റ് പ്രൊഫൈലും 750 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്കോറും ഉള്ള രക്ഷിതാവ് ഒരു സഹ-അപേക്ഷകന്‍ ആയി ഉണ്ടായാല്‍ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കും.

സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പകള്‍ നല്‍കുന്നതിന് വിവിധ സ്വകാര്യ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്ക് വിദ്യാഭ്യാസ വായ്പകള്‍ പ്രതിവര്‍ഷം 9.55% മുതല്‍ പലിശ നിരക്കില്‍ ആരംഭിക്കുന്നു, ബജാജ് ഫിനാന്‍സ് 10.25% മുതല്‍ പലിശ നിരക്കിലുള്ള വായ്പകളാണ് നല്‍കുന്നത്.

അപേക്ഷകര്‍ പരിഗണിക്കേേണ്ട കാര്യങ്ങള്‍

ബാധകമായ പലിശ നിരക്കുകള്‍: മികച്ച ക്രെഡിറ്റ് സ്കോറില്ലെങ്കില്‍ വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കേണ്ടി വരും

ലഭിക്കുന്ന വായ്പാ തുക: ഈട് നല്‍കുകയോ, മായ ക്രെഡിറ്റ് പ്രൊഫൈലും ഉയര്‍ന്ന ക്രെഡിറ്റ് സ്കോറും ഉള്ള സഹ-അപേക്ഷകന്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ വായ്പ തുക കുറയാന്‍ കാരണമാകും

മറഞ്ഞിരിക്കുന്ന നിരക്കുകള്‍: എന്തെങ്കിലും പ്രോസസ്സിംഗ് ഫീസ്, മറഞ്ഞിരിക്കുന്ന ചാര്‍ജ് എന്നിവ ഉണ്ടെങ്കില്‍ അത് വ്യക്തമായി മനസിലാക്കണം

Latest News