Recipe

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും നല്ല ടേസ്റ്റിയുമായ ഒരു പുഡ്ഡിംഗ് ,തീ പോലും കത്തിക്കേണ്ട ആവശ്യമില്ല

ചേരുവകൾ:

പാൽ – 1 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
ഫ്രഷ് ക്രീം – 1/4 കപ്പ്
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
ഡെസിക്കേറ്റഡ് തേങ്ങ – 1 കപ്പ്
ബ്രെഡ്-8 കഷ്ണം
നട്ട്സ്

ഉണ്ടാക്കുന്ന വിധം :

1. ബ്രെഡ് അരികുവശം മുറിച്ചു മാറ്റിവെക്കുക
2. ⁠ഒരു പാത്രത്തിലേക്ക് പാൽ ,കണ്ടൻസ്ഡ് മിൽക്ക് ,ഫ്രഷ് ക്രീം ,ഏലക്കാപ്പൊടി ,ഡെസിക്കേറ്റഡ് കൊക്കനറ്റ് എല്ലാം ചേർത്ത് മിക്സ് ചെയ്യുക
3. ⁠പുഡ്ഡിംഗ് ട്രേയിൽ ആദ്യ ലയർ ബ്രഡ് നിരത്തി വെക്കുക
4. ⁠മുകളിൽ മിൽക്ക് മിക്സ് ഒഴിക്കുക ,ഇടയിൽ നട്സ് ഇട്ടു കൊടുക്കുക ,അടുത്ത ലയറും ഇതാവർത്തിക്കുക ,എത്ര ലയർ വേണോ അത്രയും ചെയ്തെടുക്കുക
5. ⁠4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചെടുത്താൽ സംഭവം set