മാങ്ങ -1/2 കെജി
ഉപ്പ് -3 ടേബിൾസ്പൂൺ
ഉലുവപ്പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി -1/4 ടീസ്പൂൺ
കാശ്മീരി മുളക് -3 ടേബിൾസ്പൂൺ
വെളിച്ചെണ്ണ -4 ടേബിൾസ്പൂൺ
കടുക് -1 ടീസ്പൂൺ
കറിവേപ്പില
1. ആദ്യം കഴുകിയ മാങ്ങ നന്നായി തുടച്ചെടുത്ത് ചെറുതാക്കി അരിഞ്ഞെടുക്കുക
2. അതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് മിനിമം അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാൻ വെക്കുക ഒന്നോ രണ്ടോ മണിക്കൂർ ആയാലും കുഴപ്പമില്ല
3. ഇനി അതിലേക്ക് ഉലുവപ്പൊടി കായപ്പൊടി മുളകുപൊടി ചേർത്ത് നന്നാക്കി മിക്സ് ചെയ്തെടുക്കുക
4. അവസാനമായി വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് കറിവേപ്പില ചേർത്ത് മൂപ്പിച്ച് ഈ ഒരു മാങ്ങ കൂട്ടിലേക്ക് ഒഴിച്ചുകൊടുത്തു മിക്സ് ചെയ്തെടുത്താൽ ഐറ്റം റെഡി,വെളിച്ചണ്ണ ചൂടോടെ ചേർക്കാൻ ശ്രദ്ധിക്കണേ