Recipe

വെള്ള അവിൽ മിച്ചർ വീട്ടിൽ ഉണ്ടാക്കാൻ കഴിയുമോ

വെള്ള അവിൽ – 3 കപ്പ്
പഞ്ചസാര – 3 ടേബിൾസ്പൂൺ
ഏലയ്ക്ക – 2
നിലക്കടല – 1/2 കപ്പ്
പൊട്ട് കടല – 1/2 കപ്പ്
കറിവേപ്പില
എണ്ണ
ഉപ്പ് – 2 നുള്ള്

ഉണ്ടാക്കുന്ന വിധം :

1. വളരെ നേരിയ വെള്ള അവിലാണ് ഇതിനുവേണ്ടി എടുക്കേണ്ടത്
2. ⁠പഞ്ചസാരയും ഏലക്കായും കൂടി മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക
3. ⁠ബാക്കിയുള്ള ചേരുവകൾ ആയ നിലക്കടല പൊട്ടുകടല കറിവേപ്പില അവിൽ ഇവയെല്ലാം ഒരു സ്റ്റീൽ അരിപ്പയിൽ ഇട്ട് ചൂടായ എണ്ണയിൽ വറുത്തു കോരുക
4. ⁠പിന്നെ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള എല്ലാ ചേരുവകളും മിക്സ് ചെയ്ത് എടുത്താൽ സംഭവം റെഡിയായി
5. ⁠പഞ്ചസാര പൊടിച്ചത് ഇടയ്ക്കിടയ്ക്ക് ചേർത്തു മിക്സ് ചെയ്തുകൊടുക്കുക ലാസ്റ്റ് ആയിട്ട് രണ്ടു നുള്ള് ഉപ്പ് കൂടെ എല്ലാ ഭാഗത്തേക്കും ഒന്ന് വിതറി കൊടുക്കുക
അടിപൊളി പെർഫെക്റ്റ് രുചിയിൽ വെള്ള മിച്ചർ റെഡി