ചൈനാഗ്രാസ് -5 ഗ്രാം
വെള്ളം -1 കപ്പ്
പഞ്ചസാര -3 ടേബിൾസ്പൂൺ
ഇൻസ്റ്റന്റ് കോഫി പൗഡർ -1 1/2 ടീസ്പൂൺ
ചൈനാഗ്രാസ് -5 ഗ്രാം
വെള്ളം -1/2 കപ്പ്
പാൽ -1 കപ്പ്
പഞ്ചസാര / കണ്ടൻസ്ഡ് മിൽക്ക് -3 ടേബിൾസ്പൂൺ
ബട്ടർ -1 ടേബിൾസ്പൂൺ
കാപ്പിപ്പൊടി -1 ടേബിൾസ്പൂൺ
ബൂസ്റ്റ് പൗഡർ -1 ടേബിൾസ്പൂൺ
1. 5 ഗ്രാം ചൈന ഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ നന്നായിട്ടൊന്ന് മെൽറ്റ് ആക്കി എടുക്കുക
2. ചൈന ഗ്രാസ് മെൽറ്റ് ആയതിനുശേഷം അതിലേക്ക് പഞ്ചസാരയും ഇൻസ്റ്റൻറ് കോഫി പൗഡറും ചേർത്തിട്ട് മിക്സ് ചെയ്ത് എടുക്കുക
3. ഇത് ഏതെങ്കിലും പുഡ്ഡിംഗ് ട്രേയില് സെറ്റ് ചെയ്യാൻ വയ്ക്കുക,സെറ്റായ ശേഷം ചെറിയ ക്യൂബ്സ് ആക്കി കട്ട് ചെയ്ത് എടുക്കുക
4. ഈ കോഫി ക്യൂബ്സ് ഏത് സെറ്റ് ചെയ്തെടുക്കുന്നത് അതിലേക്ക് നിരത്തി വച്ചു കൊടുക്കുക
5. അരക്കപ്പ് വെള്ളത്തിൽ 5 ഗ്രാം ചൈനാഗ്രാസ് കുതിർത്തെടുക്കുക
6. അതിലേക്ക് ഒരു കപ്പ് പാലും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് എടുക്കുക
7. അതിലേക്ക് മധുരത്തിന് ആവശ്യമായിട്ടുള്ള പഞ്ചസാരയോ കണ്ടൻസ് മിൽക്ക് ചേർത്തു കൊടുക്കുക
8. ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് തിളപ്പിച്ച് ഓഫ് ചെയ്യുക
9. തീ ഓഫ് ചെയ്തശേഷം ഒരു ടേബിൾ സ്പൂൺ കോഫി പൗഡർ ഒരു ടേബിൾ സ്പൂൺ ബൂസ്റ്റ് പൗഡർ ചേർത്ത് മിക്സ് ചെയ്ത് നമ്മൾ ആദ്യം സെറ്റ് ചെയ്ത് എടുത്ത പുഡിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കുക
പുഡ്ഡിംഗ് ചൂടാറി നന്നായിട്ട് സെറ്റായതിനുശേഷം നാലുമണിക്കൂർ എങ്കിലും തണുപ്പിച്ചതിനുശേഷം കട്ട് ചെയ്ത് കഴിക്കാവുന്നതാണ്