മാമ്പഴം – 6 എണ്ണം (ചെറുത്)
വെള്ളം – 1/2 കപ്പ്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
ശർക്കര – 3 കട്ട
1. വൃത്തിയായി കഴുകിയെടുത്ത മാങ്ങ ഞെട്ടിക്കളഞ്ഞ് മാങ്ങയിൽ വരയിട്ടു കൊടുക്കുക .
2. കുക്കറിൽ അരക്കപ്പ് വെള്ളം ഒഴിക്കുക . ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ , കാൽ ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മുളകുപൊടിയും ചേർക്കുക
3.കുക്കർ വിസിൽ ഇട്ട് മൂന്നോ നാലോ വിസിൽ കൊടുക്കുക.
4 . മൂന്ന് അച്ചു ശർക്കര അരക്കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക
5 . ഉരുക്കി എടുത്ത ശർക്കര അരിച്ച് കുക്കറിലേക്ക് ഒഴിക്കുക. ഇനി മാങ്ങയുടെ ബാക്കിയുള്ള വേവ് ഈ ശർക്കരയിൽ കിടന്നു വേണം വെന്ത് കിട്ടാൻ
6. ശർക്കരപാനി കുറുക്കി ഏകദേശം സീറ പരുവത്തിൽ ആകുമ്പോൾ നമുക്ക് അടുപ്പിൽ നിന്നും വാങ്ങാം.