Recipe

തലച്ചോർ ഇഷ്ടമുള്ളവരുണ്ടോ..ഈ രീതിയിൽ ബ്രെയിൻ റോസ്‌റ്റ് ഉണ്ടാക്കി നോക്കൂ

ചേരുവകൾ

തലച്ചോർ -1 (പോത്തിന്റെ )
വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -1
സവാള -1
കറിവേപ്പില
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
കുരുമുളക് പൊടി -2 ടീസ്പൂൺ
മല്ലിപ്പൊടി -3/4ടീസ്പൂൺ
ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
പെരും ജീരകപ്പൊടി -1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

1. തലച്ചോറിന്റെ പുറം ഭാഗത്തുള്ള പാട മാറ്റിയ ശേഷം മുറിച്ചെടുത്തു നന്നായി കഴുകി വൃത്തിയാക്കുക

2. ഒരു പാൻ സ്റ്റോവിൽ വെച്ച് അതിലേക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുളളി ചതച്ചതും പച്ചമുളകും ഇട്ട് വഴറ്റിയതിനു ശേഷം സവാള ചെറുതായി അരിഞ്ഞതും ഉപ്പും കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റുക

3. ഇനി ഇതിലേക്ക് മസാലകളെല്ലാം ചേർത്ത് വഴറ്റിയെടുത്ത ശേഷം വൃത്തിയാക്കിയ തലച്ചോർ ചേർത്തു ഇളക്കി തീ കുറച്ചു വെച്ച് അടച്ചു വെച്ച് വേവിച്ചെടുക്കുക

4. ഇടക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കണം . വെന്തു വന്ന ശേഷം തീ ഓഫ് ചെയ്ത് മുകളിൽ 1 ടീസ്പൂൺ പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്‌താൽ അടിപൊളി ബ്രെയിൻ റോസ്‌റ്റ് റെഡി