നടൻ അജാസ് ഖാനെതിരെ പീഡന കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മഹാരാഷ്ട്രയിലെ വടക്കൻ മുംബൈയിലെ കാണ്ടിവാലിയിലുള്ള സർഗോധ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 30 വയസുകാരിയുടെ പരാതിയിൽ പറയുന്നത് പ്രകാരം നിരവധി തവണ പലയിടങ്ങളിലായി എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി.
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രശസ്ത നടൻ അജാസ് ഖാൻ നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 30 വയസ്സുള്ള ഒരു സ്ത്രീ പരാതിപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് നടൻ അജാസ് ഖാനെതിരെ പോലീസ് കേസെടുത്തു. നടൻ അജാസ് ഖാൻ അവതാരകനായ ഹൗസ് അറസ്റ്റ് എന്ന പരിപാടി ഇപ്പോൾ ഉല്ലു ആപ്പിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. അതിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്ന് പലരും പരാതിപ്പെട്ടിരുന്നു. ഈ വിവാദം ശമിക്കുന്നതിന് മുമ്പാണ് അജാസ് ഖാനെതിരെ ഒരു സ്ത്രീ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്.
2024 നവംബറിൽ മുംബൈയിലെ ജോഗേശ്വരിയിലെ വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് അവരുടെ വീട്ടിൽ നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. അജാസ് ഖാന്റെ ഭാര്യ ഫാലൺ ഗുലിവാല അന്ന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വെർസോവ മണ്ഡലത്തിൽ നിന്ന് അജാസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
content highlight: Ajas Khan