1-ഉള്ളി -1 എണ്ണം
2-കശുവണ്ടി -2 ടേബിൾസ്പൂൺ
3-ഉണക്കമുന്തിരി -2 ടേബിൾസ്പൂൺ
4-കാരറ്റ് -1/4 കപ്പ്
5-കറിവേപ്പില -2 കണ്ട്
ചോറിന് ആവശ്യമുള്ളത്:-
1-ജീരകശാല/കൈമ അരി -6 കപ്പ്
2-വെള്ളം -12 കപ്പ്
3-നെയ്യ് -3 ടേബിൾസ്പൂൺ+2 ടേബിൾസ്പൂൺ
4-വെളിച്ചെണ്ണ-3ടേബിൾസ്പൂൺ+2ടേബിൾസ്പൂൺ
5-കറുവപ്പട്ട -1 ടേബിൾസ്പൂൺ
6ഗ്രാമ്പു -1/2 ടേബിൾസ്പൂൺ
7-ഏലയ്ക്ക -12 ടേബിൾസ്പൂൺ
8-ഉള്ളി -1 ടേബിൾസ്പൂൺ
9-പാണ്ടൻ ഇല -4 ടേബിൾസ്പൂൺ
10-ഉപ്പ് -ആവശ്യത്തിന്
1- ഇതിൽ അലങ്കരിക്കാൻ വേണ്ടതും ചോറിനും വേണ്ടിയിട്ടും ഒരേ എണ്ണ തന്നെയാണ് ഉപയോഗിക്കുന്നത്. അതായത് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണയും നെയ്യും മിക്സ് ചെയ്ത് കുക്കറിൽ ഒഴിക്കുക.
2- 1 സവാള കനം കുറച്ച് അരിഞ്ഞത് കുക്കറിലിട്ട് മൂപ്പിച്ച് എടുക്കുക . കൂടെ തന്നെ നമുക്ക് 2 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പും ഇതിലേക്ക് ഇട്ടു കൊടുക്കാം. കാരണം കാഷ്യൂ നട്ടിന് കുറച്ചു വേവ് കൂടുതൽ ഉള്ളത് കാരണം ഒരുമിച്ച് തന്നെ വറുക്കണം. ഇത് പകുതി വേവാവുമ്പോൾ ഇതിലേക്ക് 2 ടേബിൾസ്പൂൺ ഉണക്കമുന്തിരിയും 1/4 കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. അവസാനം രണ്ട് തണ്ട് കറിവേപ്പിലയും കൂടെ ചേർത്തിട്ട് മൂപ്പിച്ച് നമുക്ക് ഇതെല്ലാം കോരി മാറ്റിവയ്ക്കാം. ഇത് ചോറ് വെന്തതിനുശേഷം ചേർക്കാനുള്ളതാണ്.
3- ഈ നെയ്യിൽ തന്നെയാണ് നമ്മൾ ചോറും വേവിച്ചെടുക്കുന്നത് . കൂടുതൽ നെയ്യ് വേണമെങ്കിൽ രണ്ട് ടേബിൾ സ്പൂൺ ഒഴിച്ചു കൊടുക്കുക. നെയ്യ് ഉണ്ടാവുമ്പോൾ മാത്രമാണ് നെയ്ച്ചോറിന് ആ രുചി കിട്ടുകയുള്ളൂ. ചൂടായ യിലേക്ക് 1 ടേബിൾസ്പൂൺ പട്ടയും 1/2 ടേബിൾ സ്പൂൺ ഗ്രാമ്പൂ 12 ഏലക്ക ( ഏലക്ക ഒന്ന് കല്ലിലിട്ടു കുത്തിയെടുക്കാം). ഒന്ന് മൂപ്പിച്ചെടുക്കുക ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക . ഇതിലേക്ക് 4 ബിരിയാണി കൈതയുടെ ഇല കൂടെ ഇട്ടുകൊടുക്കുക( നല്ല സ്മെല്ല് കിട്ടാൻ വേണ്ടിയിട്ടാണ് ഇതില്ലെങ്കിൽ ഒഴിവാക്കാം). ചോറിലേക്ക് ഉള്ളി മൂപ്പിക്കുമ്പോൾ ഒരിക്കലും ബ്രൗൺ നിറത്തിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ഒരു പിങ്ക് കളറിൽ ആവുമ്പോൾ തന്നെ ഇതിലേക്ക് വെള്ളം ഒഴിക്കണം.
4- നെയ്ച്ചോർ ഉണ്ടാക്കുമ്പോൾ അരിയുടെ ഇരട്ടിയാണ് വെള്ളം ചേർക്കേണ്ടത് ഞാനിവിടെ 6 കപ്പ് അരിയിലേക്ക് 12 കപ്പ് വെള്ളം ചേർത്തിട്ടുണ്ട്. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുത്ത് വെള്ളം തിളപ്പിക്കാൻ വയ്ക്കുക.
5- വെള്ളം തിളച്ചാൽ അരി ഇട്ടു കൊടുക്കുക നന്നായി ഇളക്കിയശേഷം കുക്കർ അടച്ചു കൊടുക്കുക
6- വലിയ തീയിൽ രണ്ടു വിസിൽ ആയാൽ നെയ്ച്ചോർ റെഡി. പെട്ടെന്ന് തന്നെ വിസിൽ കളഞ്ഞു കുക്കർ തുറക്കാം.
7-നമ്മൾ ഗാർണിഷിങ്ങിന് വേണ്ടി മാറ്റിവെച്ചുണ്ടായിരുന്ന ചേരുവകൾ ഇതിലേക്ക് ഇട്ട് നന്നായി യോജിപ്പിച്ച് എടുക്കുക . ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും കമൻറ് ചെയ്യാനും മറക്കരുത് ❤
I used a 10-liter cooker to make this amount of rice.
Recipe in English
Ghee rice
Ingredients:-
For garnishing:-
1-Onion -1 no
2-Cashew nuts -2 tbs
3-Raisins -2 tbs
4-Carrot -1/4 cup
5-Curry leaves -2 string
For rice:-
1-Jeerakasala/ kaima rice -6 cup
2-Water -12Cup
3-Ghee-3 tbs+2 tbs
4-Coconut oil -3 tbs+2 tbs
5-Cinnamon -1 tbs
6-Cloves -1/2 tbs
7-Cardamom -12 no
8-Onion -1 no
9-Pandan leaves -4 no
10-Salt -as required
How to prepare:-
1- The same oil is we used for the garnish and the rice. Pour 3 tablespoons of coconut oil and 3 tablespoon ghee together it into the cooker.
2- Chop 1 onion into small slices and fry it in a cooker. We can also add 2 tablespoons of cashew nuts to it. Cause cashew nuts have a little more time to cook, they should be fried together.
When it is half cooked, add 2 tablespoons of raisins and 1/4 cup of finely chopped carrots to it. Finally, add two stalks of curry leaves and fry them. Let’s all this and set it aside. This is to be added after the rice is cooked.
3- We also cook the rice in the same ghee. If you want more ghee, add two tablespoons. The rice will get that taste only when there is ghee.In hot ghee, add 1 tablespoon of cardamom, 1/2 tablespoon of cloves and 12 cardamom pods (It would be better to break the cardamom.
). add 1 chopped onion to it.Add 4 pandan leaves in to it (you can skip this if you don’t have it).
When adding onions to rice, be careful not to let them turn brown. Add water as soon as the onion turn a pink color.
4- Here I have added 12 cups of water to 6 cups of rice. Add required salt to this and bring the water to a boil.
5- When the water boils, add the rice, stir well and close the cooker.
6- When two whistles are heard on high flame, turn off the flame, the ghee rice is ready. Immediately open the cooker.
7-Add the ingredients we had set aside for garnishing and mix well.enjoy ❤
#gheerice#rice #indianrecipe