ചേരുവകൾ
കടല കുതിർത്തത് -1 കപ്പ്
ഉപ്പ് -പാകത്തിന്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -11/2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ഗരം മസാലപ്പൊടി -1/4 teaspoon
തക്കാളി -1 ചെറുത്
പച്ചമുളക് -2
വെള്ളം ആവശ്യത്തിന്
വറുക്കാൻ ,
തേങ്ങ ചിരവിയത് -1 കപ്പ്
ചെറിയ ഉള്ളി -4എണ്ണം
വെളുത്തുള്ളി – 2 എണ്ണം (അല്ലി )
പെരും ജീരകം -1/2 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
താളിക്കാൻ,
വെളിച്ചെണ്ണ 1 1/2 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
കറിവേപ്പില -2 തണ്ട്
തയ്യാറാക്കുന്ന വിധം
1. കുതിർത്തെടുത്ത കടല കുക്കറിലേക്കിട്ട് തക്കാളി ,പച്ചമുളക് ,ഉപ്പ് ,മഞ്ഞൾ പൊടി ,മുളക് പൊടി ,മല്ലിപ്പൊടി ,ഗരം മസാലപ്പൊടി ഇവയെല്ലാം ചേർത്തു ആവശ്യത്തിന് വെള്ളവും ഒഴിച്ചു വേവിച്ചെടുക്കുക
2. ഒരു പാനിലേക്ക് 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു തേങ്ങയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും പെരുംജീരകവും കറിവേപ്പിലയും ഇട്ട് ബ്രൗൺ കളർ ആവുന്നത് വരെ വറുത്തെടുക്കുക,ചൂടാറി വന്നതിനു ശേഷം നന്നായി അരച്ചെടുക്കുക
3. കടല വെന്തു വന്ന ശേഷം അരപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ചു മിക്സ് തിളപ്പിച്ചെടുക്കുക
4. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ട് മൂത്തു വരുമ്പോൾ കറിയിലേക്കൊഴിച്ചാൽ കടലക്കറി റെഡി..