Kerala

നന്തൻകോട് കൂട്ടക്കൊലക്കേസ്; കോടതിയിൽ തൊഴുകൈകളോടെ പ്രതി ജെൻസൺ, വിധി പറയുക മറ്റന്നാൾ | Nandhankod Case

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിലെ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി.  തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. കോടതിയിൽ തൊഴുകൈകളോടെയാണ് പ്രതിയായ കേഡൽ ജെൻസൻ രാജ നിന്നത്.

2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.