ആലപ്പുഴ (പൂച്ചാക്കൽ): പി ആര്‍ ന്യൂസ് മീഡിയ യുടെ നേതൃത്വത്തില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങളും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ബിസിനസ് കുതിപ്പുകളും ‘തദ്ദേശ നേട്ടം@2025’ എന്ന തലക്കെട്ടോടെ ജനങ്ങളിലേക്കെത്തിക്കുന്ന പ്രത്യേക വികസന പരിപാടിയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും. പരിപാടിയുടെ ഭാഗമായുള്ള ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടൈറ്റിൽ കാർഡ് റിലീസ് ചെയ്തു.
പഞ്ചായത്ത് ഭരണസമിതിയുടെ വികസന നേട്ടങ്ങള്‍, അംഗങ്ങളുടെ അഭിമുഖങ്ങള്‍, തുടങ്ങിയ പ്രത്യേക ഫീച്ചറുകള്‍ അടങ്ങിയ പ്രോഗ്രാമുകളാണ് വീഡിയോയിലൂടെ ചിത്രീകരിക്കുന്നത്. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, സ്റ്റാറ്റസ് വീഡിയോസ് തുടങ്ങി നാല് വിഭാഗങ്ങളിലായിട്ടാണ് ഈ പ്രോഗ്രാമുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകള്‍ അടങ്ങിയ വീഡിയോകള്‍ വാര്‍ഡുതല വാട്സ് ആപ് ഗ്രൂപ്പുകളിലും പൊതു വാട്സ് ആപ് ഗ്രൂപ്പുകള്‍ അടങ്ങിയ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കാന്‍ കഴിയും വിധമാണ്ചി ത്രീകരിക്കുന്നത്.പത്രപ്രവർത്തകൻ പി.ആർ.സുമേരന്റെ നേതൃത്വത്തിലുള്ള മിഡീയ ടീമാണ് ‘തദ്ദേശനേട്ടം @2025’പരിപാടി സംഘടിപ്പിക്കുന്നത്.