Kerala

വാളയാറിൽ 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ | MDMA

പാലക്കാട്: പാലക്കാട് വാളയാറിൽ വൻ ലഹരിവേട്ട. 900 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ നന്ദിക്കര സ്വദേശി ദീക്ഷിത്ത് പിടിയിലായി.

കെഎസ്ആ‍ർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎംഎയാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്താൻ ശ്രമിക്കുന്നതിടയിലാണ് ദീക്ഷിത്ത് പൊലീസിൻ്റെ പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.