പേരയ്ക്ക കൊണ്ട് ചമ്മന്തി തയ്യാറാക്കിയിട്ടുണ്ടോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പേരയ്ക്ക ചമ്മന്തി. പേരയ്ക്ക ചമ്മന്തി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
പഴുത്ത പേരയ്ക്ക / പച്ച പേരയ്ക്ക 2 എണ്ണം
എണ്ണ 2 സ്പൂൺ
ഉഴുന്ന് ഒരു സ്പൂൺ
ചുവന്ന മുളക് 4 എണ്ണം
കറിവേപ്പില ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി ഒരു കഷ്ണം
കടുക് ഒരു സ്പൂൺ
മുളക്പൊടി അര സ്പൂൺ
പാകം ചെയ്യുന്ന വിധം
പേരയ്ക്ക പഴുത്തതും പച്ചയും ഉപയോഗിക്കാം. ആദ്യം പേരയ്ക്ക നന്നായി കഴുകി ചെറുതായി അരിയണം. ഒരു ചീന ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കണം. ശേഷം ഉഴുന്ന്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ചേർക്കുക. വഴറ്റിയ ശേഷം അതിലേക്കു പേരയ്ക്ക അരിഞ്ഞത് ചേർക്കുക. നന്നായി വഴറ്റിയ ശേഷം തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് അൽപം ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. മറ്റൊരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർക്കണം. ശേഷം അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഇടുക. ചെറുതയൊന്ന് ചൂടായി എടുക്കുക.ഒന്ന് രുചിച്ചു നോക്കൂ, നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നുറപ്പ്.