ന്യൂഡല്‍ഹി: പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാൻ തയാറെടുത്ത് ഹൈക്കമാൻഡ്. കെ.സുധാകരന്റെ എതിർപ്പ് അവഗണിക്കാനാണ് തീരുമാനം. ആന്റോ ആന്റണിയുടെ പേരിന് തന്നെയാണ് മുൻതൂക്കം.
കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ.സുധാകരനെ മാറ്റുന്നത് വളരെ കരുതലോടെയാണ്.സുധാകരൻ അനുകൂല പ്രകടനങ്ങൾ ഉണ്ടാകാൻ ഇടയില്ലെന്നാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന ഉറപ്പ്. തൃശൂർപൂരം നടക്കുമ്പോൾ പ്രഖ്യാപനം ഉണ്ടായാൽ വലിയതരത്തിലെ മാധ്യമ ശ്രദ്ധ ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം.
ആൻ്റോ ആൻ്റണിക്കാണ് മുൻതൂക്കമെങ്കിലും പ്രതീക്ഷിക്കാത്ത പല കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. വിയോജിപ്പ് ശക്തമായാൽ, അന്തിമഘട്ടത്തിൽ റോജിഎം ജോൺ,സണ്ണി ജോസഫ് എന്നീപേരുകളിലേക്ക് വഴുതിമാറുമോ എന്നും സംസ്ഥാനഘടകം ഉറ്റുനോക്കുന്നുണ്ട്.