Recipe

ഒമാനി ഹൽവ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!

കോൺ ഫ്ലവർ വെള്ളത്തിൽ കലക്കി മാറ്റി വെക്കുക
ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് പഞ്ചസാര ഇട്ടു കരിയിച്ചെടുക്കുക (കാരമലൈസ് ചെയ്യുക)
തീ നന്നായി കുറച്ചു ഇതിലേക്ക് കോൺ ഫ്ലവർ കലക്കിയ വെള്ളം ചേർക്കുക
കാരമലൈസ് ചെയ്ത പഞ്ചസാര കോൺ ഫ്ലവർ വെള്ളം ചേർക്കുമ്പോൾ പെട്ടെന്ന് കട്ടി ആയ പോലെ ആവും. പക്ഷെ കുഴപ്പം ഇല്ല. ഇതു ചെറിയ ചൂടിൽ ഇളക്കി കൊണ്ടേ ഇരിക്കുക
അപ്പൊ നന്നായി അലിഞ്ഞു കിട്ടും
കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം
ചെറുതായി കട്ടി ആയി തുടങ്ങുമ്പോൾ ബട്ടർ, കുങ്കുമപ്പൂവ്, ഏലയ്ക്ക പൊടി, റോസ് എസ്സെൻസ് അല്ലെങ്കിൽ റോസ് വാട്ടർ, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം അല്ലെങ്കിൽ പിസ്താ (ഇതിൽ ഏതെങ്കിലും മതി ) ചേർത്ത് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കുക. ഇനി തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റാം