മലയാള സിനിമയിലെ മെഗാസ്റ്റാറിനെ വിവാഹവാർഷികമാണിന്ന്. ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് മകൻ ദുല്‍ഖര്‍ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. നിരവധി ആരാധകരാണ് കമന്റ്റ് ബോക്സിൽ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്.
ഇവരുടെ 46-ാം വിവാഹവാർഷികമാണ്. 1979 ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. ‘വാപ്പച്ചിക്കും ഉമ്മച്ചിക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു’ എന്നാണ് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
അതേസമയം, മേയ് നാലിന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഉമ്മ സുൽഫത്തിന് താരം പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. ‘ചക്കര ഉമ്മ….പിറന്നാൾ ആശംസകൾ’ എന്നതായിരുന്നു പോസ്റ്റ്. സുൽഫത്തിന്‍റെ കൂടെയുള്ള ചിത്രവും പങ്കുവെച്ചു. മനോജ് കെ. ജയൻ, കല്യാണി പ്രിയദർശൻ, സൗബിൻ, രമേശ് പിഷാരടി തുടങ്ങി നിരവധി പ്രമുഖരും ദുൽഖറിന്‍റെ പോസ്റ്റിൽ ആശംസ അറിയിച്ചിരുന്നു.