കേന്ദ്രസര്‍ക്കാരിന്റെ ഹെല്‍ത്ത് സ്‌കീമില്‍പ്പെടുന്ന ഡിസ്‌പെന്‍സറികളില്‍ അനാരോഗ്യകരമായ ഇടപെടലുകളാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നതെന്ന് രോഗികളുടെ പരാതി. ഇതേ തുടര്‍ന്ന് കേശവദാസപുരം ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. തിരുവനന്തപുരത്ത് മൂന്ന് ഡിസ്‌പെന്‍സറികളാണുള്ളത്. വഞ്ചിയൂര്‍, കേശവദാസപുരം, ശാസ്തമംഗലം എന്നിവിടങ്ങളിലാണ്.
കോട്ടയം തിരുവല്ല, പട്ടനംതിട്ട എന്നിവിടങ്ങളില്‍ നിന്നുമുള്ള ആളുകളാണ് ഇവിടെ ചിക്തയ്ക്കായി വരുന്നത്. എന്നാല്‍, ദിവസങ്ങളായി ഡിസ്‌പെന്‍സറിയിലെത്തുന്നവരെ നോക്കി ഉദ്യോഗസ്ഥര്‍ ദാക്ഷണ്യമില്ലാത്ത പെരുമാറ്റവും, നിഷേധാത്മകമായ ഇടപെടലുകളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ പിടിപെട്ടവര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ വരുന്നുണ്ട്. ഒരു ദിവസം നൂറു രോഗികള്‍ക്കേ ടോക്കണ്‍ കൊടുക്കൂവെന്നുള്ള വാദമാണ് ഡിസ്‌പെന്‍സറിയിലുള്ളവര്‍ പറയുന്നത്. ഇത് ഒട്ടും ശരിയല്ലെന്ന നിലപാടാണ് രോഗികള്‍ക്കുള്ളത്. അതിരാവിലെ ടോക്കണ്‍ എടുക്കാന്‍ വേണ്ടി വരുന്നവര്‍ക്കു പോലും ചിക്ത്‌സ കിട്ടാത്ത അവസ്ഥയാണുള്ളത്.
ആരോഗ്യമുണ്ടായിരകുന്ന കാലത്ത് കേന്ദ്രസര്‍ക്കാരിനു വേണ്ടി വിവിധ വകുപ്പുകളില്‍ ജോലി ചെയ്തവരാണ് ഇപ്പോള്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ അപമാനിതരാകുന്നതെന്നു മറക്കാനാവില്ല. തിരുവനന്തപുരം കേശവദാസപുരത്തുള്ള ഡിസ്‌പെന്‍സറിയില്‍ മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മൂന്നു ദിവസമായി കയറിയിറഹ്ഹുന്നുണ്ട്. എന്നാല്‍, ടോക്കണുമില്ല. ചികിത്സയുമില്ല. ഈ അനീതിക്കെതിരേ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ ഈ ഡിസ്‌പെന്‍സറികള്‍ക്കു മുമ്പില്‍ ഒരു മരണം ഉറപ്പാണ്. അത്രയും അവശരായ രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നതു പോലും.
CONTENT HIGH LIGHTS; Patients are being ignored in dispensaries under the central government health scheme: Patients protest at the Keshavadasapuram dispensary