Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ബഹുമാനം കിട്ടാത്തിടത്തു നില്‍ക്കരുത്; നമ്മൾ നമ്മളെ മുന്നോട്ടു ഉന്തിയാലേ പോകുള്ളൂ, പിന്നോട്ട് ഉന്താൻ ഒരുപാട് പേര് കാണും’; പിതാവ് ഓഷോ അബ്ദുല്ല നൽകിയ 10 ഉപദേശങ്ങളെ കുറിച്ച് അദീല അബ്ദുല്ല ഐഎഎസ് | Adeela Abdulla IAS Facebook post about father

വാപ്പ തനിക്കു നല്‍കിയ ഉപദേശങ്ങള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി പറഞ്ഞുകൊടുക്കാന്‍ തോന്നുന്നു എന്ന് പറഞ്ഞാണ് എഴുത്ത് ആരംഭിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 7, 2025, 01:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വർഷം 2025 ആണെങ്കിലും ഇനിയും നേരം പുലരാത്ത കുറേ ആളുകൾ ഈ സമൂഹത്തിലുണ്ട് എന്നുള്ളതാണ് യാഥാർഥ്യം. അപ്രാപ്യവും അരോചകവുമായ അപരിഷ്കൃത പതിവുകളെ ഇക്കൂട്ടർ ഇന്നും മുറ തെറ്റാതെ പിന്തുടരുന്നുണ്ട്. അവർ ചിലരെയെല്ലാം പട്ടംപോലെ നിയന്ത്രിക്കാനാണ് ഇഷ്ടപ്പെടുന്നത്. വിമോചന രാഷ്ട്രീയവും തുല്യതയെന്ന് പ്രമാണവും ഇക്കൂട്ടർക്ക് അറിയില്ലെന്നല്ല അതിനെ അവർ ​ഗൗനിക്കാറില്ല എന്നതാണ് വസ്തുത.

എന്നാൽ ഇത്തരം മൂഢ സങ്കൽപ്പങ്ങളെയെല്ലാം ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ പൊട്ടിച്ചെറിയുകയാണ് കൃഷി വകുപ്പ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥയുമായ അദീല അബ്ദുല്ല. തന്റെ പിതാവ് തനിക്ക് നൽകിയ ഉപദേശങ്ങളെ കുറിച്ചാണ് എഴുത്തിൽ പരാമർശിക്കുന്നത്. വാപ്പ തനിക്കു നല്‍കിയ ഉപദേശങ്ങള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി പറഞ്ഞുകൊടുക്കാന്‍ തോന്നുന്നു എന്ന് പറഞ്ഞാണ് എഴുത്ത് ആരംഭിക്കുന്നത്. വാപ്പയുടെ വാക്കുകളില്‍ കയറിനിന്നു ലോകം കണ്ടപ്പോഴാണ് താന്‍ താന്‍ ആയതെന്നും ഓഷോ അബ്ദുല്ലയുടെ മകള്‍ അങ്ങനയൊണ് ആദ്യ ചാന്‍സില്‍ സിവില്‍ സര്‍വീസ് പാസായി മലബാറില്‍ ആദ്യ മുസ്ലിം ഐഎഎസുകാരിയായതെന്നും കുറിപ്പിൽ പങ്കുവെക്കുന്നു.

കുറിപ്പു വായിക്കാം……….

വാപ്പ നിസ്‌ക്കരിക്കുന്നത് ഞാൻ ഒരു തവണ മാത്രമേ കണ്ടുള്ളൂ.. അത് 2024 ൽ, വഴുതക്കാട്ട് പള്ളിയിയിൽ വെച്ച് പെരുന്നാൾ നമസ്ക്കാരം.പക്ഷേ മൂപ്പര് മറ്റുള്ളവരെ പള്ളിയുടെ മുന്നിൽ വിട്ടു കൊടുക്കും.5 വക്കത് നിസ്കാരം മുടങ്ങാതെ നിർവഹിക്കുന്ന ഉമ്മയുമായി അദ്ദേഹം സ്നേഹത്തോടെ സഹവസിക്കുന്നു.ഒന്നിനെയും പരിഹസിക്കുകയും നിന്ദിക്കുകയും മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി അഭിപ്രായം പറയുന്നതും ഞാൻ കേട്ടിട്ടില്ല.

പണ്ട്,യാത്ര പോയി മാഹി വഴി വരുമ്പോ വാപ്പാന്റെ കയ്യിൽ നല്ല കൊള്ളി എന്നും കോഴിക്കാൽ എന്നും പേരുള്ള tapioca പൊരിച്ചത് ഉണ്ടാവും.കപ്പ ഇങ്ങനെ ഫ്രഞ്ച് ഫ്രൈസ് പോലെയാക്കി മാവിൽ മുക്കി പൊരിച്ചടുക്കുന്ന സാധനം.മാഹിയിൽ മാത്രമേ ഞാനത് കണ്ടിട്ടുള്ളു.ഒരു ഇലയിൽ പൊതിഞ്ഞ കൊള്ളിയും ഒരു പറ്റം കഥകളുമായി വരുന്ന പുള്ളിയെ ഞാൻ കാത്തിരിക്കും . അപ്പോഴാണ് കഥയുടെ ഒഴുക്കിനൊരു രസം .ഞാനും പുള്ളിയും രാത്രി പുള്ളിക്ക് ഉറക്കം വരുന്നത് വരെ ഇരിക്കും . citadel ഉം,ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയും , മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകളും, പുനത്തിലിന്റെ കത്തിയും,കുഷ്വന്ത് സിങ്ങുമൊക്കെ കടന്നു വന്നത് അങ്ങനെയാണ്.

ReadAlso:

ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം കടിച്ചുകുടഞ്ഞ് തെരുവുനായ്ക്കള്‍

എസ്എസ്എൽസി വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കാണാതായി ?: അതീവ സുരക്ഷ മേഖലയില്‍ സംഭവിക്കുന്നത് എന്ത് ?; കാണാതായത് ലോക്കറില്‍ ഇരുന്ന സ്വര്‍ണ്ണം; അന്വേഷണം ആരംഭിച്ച് പോലീസ്; ശ്രീ പദ്മനാഭന്‍ ലക്ഷംകോടി സ്വത്തിനുടമ

ഞാനാണേ രാത്രി കഥ തീരും വരെ കൊള്ളിയും തി ന്നു പുള്ളി ഉറങ്ങുന്നത് വരെകൂട്ടു ഇരിക്കുക.വലിയ ഒരു ലോകം എനിക്ക് മുന്നിൽ തുറന്നു തന്നു.ഞാൻ വലുതാവുമ്പോ അറിയപ്പെടുമെന്നു എന്നോട് പറഞ്ഞ രണ്ടു പേര് കുഞ്ഞുപ്പാ എന്ന് ഞാൻ വിളിക്കുന്ന എന്റെ പിതാവ് ശ്രീ അബ്ദുല്ല എന്നാ ഓഷോ അബ്ദുള്ളയും,എന്റെ അയൽവാസികളായ വിശാഖിന്റെയും വിവേകിന്റെയും അച്ഛൻ പപ്പേട്ടനുമാണ്.ജ്യോതിഷം പഠിച്ച പപ്പേട്ടൻ കൊറേ കാലം മദ്രാസിൽ ആയിരുന്നു.

ഗൂഗിളും വെബ് ഒന്നും ഇല്ലാത്ത ആ കാലത്തു ലോകത്തിലേക്കുള്ള ഒരു ജാലകമായിരുന്നു വാപ്പയോടൊപ്പമുള്ള ആ ഇരിപ്പുകൾ.ആ സംഭാഷണത്തിലുടനീളം പല നാടുകൾ മനുഷ്യർ കഥകൾ ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട് . ഒരു ലോകം എനിക്ക് മുന്നിൽ തുറന്നുവന്നിരുന്നു . ഓഷോ അബ്ദുല്ല യുടെ മകൾ അങ്ങനെയാണ് ആദ്യ ചാൻസിൽ സിവിൽ സർവീസ് പാസായി മലബാറിൽ ആദ്യ മുസ്ലിം IAS കാരിയാവാൻ കാരണം..ആ സ്വപ്നവും ഉപ്പ കാണിച്ച ആ ലോകത്ത് ഞാൻ കണ്ടിരുന്നു.കൂടാതെ ഞാൻ മനസ്സിൽ കുറിച്ച് വച്ച ഈ മുത്തുകൾ ജീവിതത്തിലുടനീളം പാലിക്കാൻ ഞാൻ നോക്കിയിട്ടുണ്ട്..

പെൺകുട്ടികൾക്ക് അതൊരു വലിയ ധൈര്യം തരും..എല്ലാര്ക്കും തരും . അന്ന് മൂപ്പർ പറഞ്ഞു തന്ന ചില കാര്യങ്ങൾ ഇന്നെനിക്കു എല്ലാ പെൺകുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ തോന്നുന്നുണ്ട് .അതിൽ ചിലതിവിടെ കുറിക്കട്ടെ..എന്നെ ഞാൻ ആക്കിയത് അവയിൽ കയറി നിന്ന് ലോകത്തെ കണ്ടപ്പോളാണ് .. ധൈര്യം ആ നിലനിൽപ്പിലാണ് എന്റെ കൂടെ വന്നത്. കഥകൾ കൊറേ വീണ്ടും എഴുതാനുണ്ട്.. എഴുതാം..

ഓഷോ അബുദുള്ള മകൾക്കു കൊടുത്ത ഉപദേശത്തിൽ പത്തെണ്ണം താഴെ കുറിക്കുന്നു..ബാക്കി പിന്നെ..സമയം കിട്ടുമ്പോള്..

  • ലോകത്ത് രണ്ടു മനുഷ്യർ മാത്രംബാക്കിയാവുമ്പോ നമക്ക് വീട്ടിൽ തിരിച്ചെത്താൻ പറ്റും.അഥവാ power of positive thinking.നിരാശ ഇല്ലാതെ ശുഭാപ്തി വിശ്വാസം വെണ്ടതിനെപറ്റി.ആരെങ്കിലും ഒരാൾ കൂടി ലോകത്ത് ബാക്കിയുണ്ടെങ്കിൽ അയാൾ നമ്മളെ സഹായിക്കും . ഒറ്റയ്ക്ക് ലോകത്ത് ബാക്കിയാവുന്നെങ്കിലെ നിരാശ എന്നാ വാക്ക് വേണ്ടൂ . അത് ഉണ്ടാവില്ലല്ലോ.
  • ⁠നമ്മൾ ഇല്ലെങ്കിലും നമ്മൾ ചെയ്യുന്ന ജോലി നടക്കും . ചിലപ്പോ കൂടുതൽ ഭംഗിയിൽ നടക്കും..ലോകം നമ്മുടെ തലയിൽ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട.നമ്മൾ ഇല്ലെങ്കിലും ലോകം ഇതേ പോലെ ഭംഗിയിൽ നടക്കും . ബാല്യകാല സഖിയിലെ മജീദ് എന്നാ കഥാപാത്രം സുഹറയുടെ മരണം കൽക്കട്ടയിൽ വച്ചുഅറിയു ന്നുണ്ടു..അന്ന് ബഷീർ എഴുതുന്നു , ലോകം എല്ലാം പതിവ് പോലെ നടക്കുന്നു . സുഹറ നഷ്ടപ്പെട്ടത് മജീദിന് മത്രം.
  • ⁠നമുക്ക് ബഹുമാനം കിട്ടാത്ത സ്ഥലത്തു നിൽ ക്കരുത്. നമ്മളുടെ അഭിമാനത്തിന്ക്ഷതം സംഭവിക്കുമെന്ന് തോന്നുമ്പോൾ എത്ര കൊമ്പത്താണെങ്കിലും അപ്പമിറങ്ങി വരണം.നമ്മക്ക് നമ്മൾ വില കൊടുക്കണം
  • സ്നേഹവും ബഹുമാനവും , എന്ത് വേണമെന്ന് ചോദിച്ചാൽ ബഹുമാനമെന്നു പറയുക. ബഹുമാനമില്ലാത്ത സ്നേഹം ഒരു തരം കണ്ട്രോൾ ആണ്,toxicity യും. അതേസമയം സ്നേഹമില്ലാത്ത ബഹുമാനമുള്ളിടത് നമ്മൾ safe ആണ്.
  • ⁠നമ്മളെ മുന്നോട്ടുതള്ളാൻ നമ്മൾ മാത്രമേ ഉള്ളൂ . വേറെ ആർക്കും നമ്മളിൽ വല്യ interest കാണില്ല . നമ്മൾ നമ്മളെ മുന്നോട്ടു ഉന്തിയാലേ പോകുള്ളൂ . പിന്നോട്ട് തള്ളാനോ ഒരുപാടു പേര് കാണും.
  • ⁠സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ. ബാക്കിയെല്ലാം ജീവിതത്തിന്റെ ഏറ്റ കുറച്ചിലുകളാ. ഒരാൾ സ്വയം സമ്മതിക്കുമ്പോഴേ പരാജയം സംഭവിക്കുന്നുള്ളൂ.
  • ⁠സൗന്ദര്യം അഥവാ aesthetics , വലിയ ഒരു ഘടകമാണ് . അത് നിറമോ മേക്കപ്പോ കൊണ്ടല്ല.ഏത് സാധനത്തിലും സ്ഥലത്തും നമ്മളിലും സൗന്ദര്യം നിലനിർത്തുക . ചെറിയ കുട്ടികൾ പോലും സൗന്ദര്യത്തെ തേടും.സൗന്ദര്യം എല്ലായിടത്തും ഉണ്ടാവുന്നുണ്ടെന്നു നോക്കുക .
  • സഹജീവികളോട് ചെയ്യാനുള്ള നന്മ ജീവിച്ചിരിക്കുമ്പോ ചെയ്യുക .
  • ⁠ലോകം കാണുക, വായിക്കുക,നല്ല ഭക്ഷണം പാകം ചെയ്യാൻ പഠിക്കുക .
  • നന്നായി ഉറങ്ങുക

ഓഷോ അബ്ദുല്ല എന്ന എന്റെ പിതാവ് ഇന്നും കിടന്നാൽ നിമിഷ നേരത്തിൽ ഉറങ്ങി വീഴും,നന്നായി ഭക്ഷണം ഉണ്ടാക്കും , സൗന്ദര്യം എല്ലായിടത്തും നിലനിർത്തും, അലമാരയിൽ വരെ നിലനിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് .ജീവിതത്തിൽ ആരോടാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് വാപ്പ എന്ന ഉത്തരം ഉള്ളിൽ കിടക്കുന്നുണ്ട്. യാദൃശ്ചികമായി നമ്മളാണ് ആദ്യം മരിക്കുന്നതെങ്കിൽ വാപ്പനോട് ഇതൊക്കെ പറയാൻ കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു.ഇനിയത് വേണ്ടല്ലോ.. ഓഷോ അബ്ദുല്ല എനിക്ക് തുറന്നു തന്ന വായനയുടെ വിശാലമായ ലോകത്തെ പറ്റി എഴുതണമെന്നുണ്ട് . അത് പിന്നീടൊരിക്കലാവട്ടെ…

content highlight: Adeela Abdulla IAS Facebook post about father

 

Tags: Anweshanam.comAdeela Abdulla IAS Facebook post about fatheradeela abdulla IAS

Latest News

രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആശങ്കയിലാക്കിയത് ലോക രാജ്യങ്ങളെ; കാർമേഘം ഒഴിഞ്ഞ ആശ്വാസത്തിൽ ലോകം

പ്രധാനമന്ത്രിയുടെ വസതിയിലെ യോ​ഗം അവസാനിച്ചു; എന്തിനും സജ്ജമെന്ന് ഇന്ത്യ

മാലിദ്വീപിലെ മരുന്നുക്ഷാമത്തിന് പരിഹാരവുമായി എച്ച് എല്‍ എല്‍; സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷനുമായി കരാര്‍

പിറവത്ത് ആധുനിക അജൈവ മാലിന്യ സംസ്കരണ പ്ലാന്റിന് തറക്കല്ലിട്ടു | Piravom 

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.