World

ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പിന്മാറാമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി

ഇന്ത്യ സൈനിക നടപടി അവസാനിപ്പിച്ചാല്‍ ആക്രമണം നിര്‍ത്താമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ പിന്മാറിയാല്‍ തങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കും. ഇന്ത്യ പിന്മാറുകയാണെങ്കില്‍ ഞങ്ങള്‍ ഉറപ്പായും സംഘര്‍ഷം ഒഴിവാക്കും- ഖ്വാജ ആസിഫ് പറഞ്ഞു.