മലയാള സിനിമ ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് നിവിൻ പോളിയും മഞ്ജു വാര്യരും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചൊരു സിനിമ വരുന്നുണ്ടെന്നാണ് താരം പറയുന്നത്. നിവിൻ പോളിയാണ് ഈ സർപ്രൈസ് വാർത്ത പുറത്ത് വിട്ടത്.
എല്ലാം ഒത്തുവന്നാൽ ദൈവം അനുഗ്രഹിച്ചാലും സിനിമ ഉണ്ടാകുമെന്നും ഏറെ കാലത്തെ സ്വപ്നമാണിതെന്നും നിവിൻ കൂട്ടിചേർത്തു. കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. ‘ഒരുപാട് കാലത്തിന് ശേഷമാണ് മഞ്ജു ചേച്ചിയെ കാണുന്നത്. മെസ്സേജ് അയക്കാറുണ്ടെങ്കിലും അധികം കാണാറില്ല. ഇപ്പോൾ ഒരുമിച്ചൊരു സിനിമയുടെ പ്ലാനിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ദൈവം അനുഗ്രഹിച്ചാൽ ഒരുമിച്ചൊരു പടം ചെയ്യാൻ പറ്റും,’നിവിൻ പോളി പറഞ്ഞു.
പരിപാടിയിലെ നിവിന്റെ ലുക്കും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പഴയ ഫോമിലേക്ക് നിവിൻ തിരിച്ചെത്തുന്നുവെന്നും മികച്ച സിനിമകൾ ഇനി പ്രതീക്ഷിക്കാം എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
content highlight: Nivin Pauly and Manju Warrier new movie