Food

നട്സ് വെച്ച് ഒരുഗ്രൻ ഹൽവ തയ്യാറാക്കിയാലോ?

ഹൽവ ഇഷ്ടമാണോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഹൽവ റെസിപ്പി നോക്കിയാലോ? നല്ല നട്സ് എല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരുഗ്രൻ ഹൽവ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1.കശുവണ്ടി പൊടിച്ചത് 1 കപ്പ്‌
  • 2.ബദാം പൊടിച്ചത് 1 കപ്പ്‌
  • 3.കപ്പലണ്ടി പൊടിച്ചത് 1 കപ്പ്‌
  • 4. ഗോതമ്പ് പൊടി അരക്കപ്പ്
  • 5. ശർക്കര 500 ഗ്രാം (പാനിയാക്കിയത്)
  • 6. തേങ്ങാപ്പാൽ ഒരു തേങ്ങയുടെ ഒന്നാം പാൽ
  • 7. നെയ് 100 ഗ്രാം
  • 8. ഏലയ്ക്കപ്പൊടി 1 ടീസ്പൂൺ
  • 9. കശുവുണ്ടി, ഉണക്കമുന്തിരി 3 ടീസ്പൂൺ (നെയ്യിൽ വറുത്തത്)

തയ്യാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ഒന്നു മുതൽ നാല് വരെയുള്ള ചേരുവകൾ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക. ആവശ്യമെങ്കിൽ കൂടുതൽ നെയ് ചേർക്കാം. അതിലേക്ക് ശർക്കരപ്പാനി അരിച്ചു ചേർത്ത് 10 മിനുട്ട് തുടരെ ഇളക്കുക. കുറുകി വരുമ്പോൾ വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് ഇളക്കി കൊടുക്കുക. ബാക്കിയുള്ള നെയ്യ് കൂടി ചേർത്ത് പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഏലയ്ക്കപൊടിയും വറുത്ത കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ ചേർത്ത് വാങ്ങി വയ്ക്കുക. നെയ് തടവിയ പ്ലേറ്റിലേക്കോ അല്ലെങ്കിൽ മോൾഡിലേക്കോ ഒരു സ്പൂൺ കൊണ്ട് ഷേപ്പ് ചെയ്തു ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് വിളമ്പാം.