Viral

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

എനര്‍ജി ലെവലിനെക്കുറിച്ചാണ് എല്ലാവരുടേയും ചര്‍ച്ച

ഡാന്‍സ് കളിക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്. അതിന് ഡാൻസ് പഠിക്കണമെന്നൊന്നുമില്ല. ഏറ്റവും നല്ല റിലിഫിം​ഗ് മാർ​ഗമാണ് ഡാൻസ് കളിക്കുക എന്നത്. ടെൻഷൻ മാറ്റാനും ഒന്നും സന്തോഷിക്കാനും ഡാൻസിനോളം മറ്റൊരു ഉപാധിയുമില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം.  ഇപ്പോഴിതാ നിറവയറില്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. പ്രൊഫഷണല്‍ ഡാന്‍സര്‍ക്കൊപ്പം ഡിങ്ങ് ഡോങ്ങ് പോലെ എന്ന ​ഗാനത്തിനാണ് ഇവർ ചുവട് വെച്ചിരിക്കുന്നത്.

ഗര്‍ഭകാലത്തിന്റെ അവസാന മാസമാണങ്കിലും ഊര്‍സ്വലതയോടെ നൃത്തം ചെയ്യുന്ന വീഡിയോ കാണുന്നവരുടെ നെഞ്ചാണ് മിടിക്കുന്നത്. എനര്‍ജി ലെവലിനെക്കുറിച്ചാണ് എല്ലാവരുടേയും ചര്‍ച്ച. പോസിറ്റീവ് എനര്‍ജി നല്‍കുന്നുവെന്ന് ചിലര്‍ കമന്റ് ചെയ്തു. മനോഹരമായതും പ്രചോദനം നല്‍കുന്നതുമാണ് വിഡിയോ എന്ന് ചിലര്‍ കമന്റ് ചെയ്തു.

എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ചു. ഗര്‍ഭപാത്രത്തിലെ കുഞ്ഞ് സുരക്ഷിതമാണോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. എന്തെങ്കിലും കാരണത്താല്‍ സ്ലിപ് ആയി പോയാല്‍ ആര് ഉത്തരവാദിത്തം പറയുമെന്നും ചിലര്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.

content highlight: Pregnant lady dance viral video 

Latest News