Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?: ഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയും; ഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?; പട നയിക്കുന്നവര്‍ ഇവരെല്ലാം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 8, 2025, 01:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറയുന്ന വാക്കുകള്‍ ഇങ്ങനെയാണ്. “പാക്കിസ്ഥാന്‍ പറയുന്നു, ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന്’, എന്താ ഞങ്ങള്‍ വിഷുവിന് പൊട്ടിക്കാനാണോ ആയുധങ്ങള്‍ വെച്ചേക്കുന്നത് എന്നാണ്.” ഇന്ത്യയില്‍ നടക്കുന്ന ഓരാഘോഷത്തിനു പൊട്ടിക്കുന്ന പടക്കങ്ങള്‍ പോലും കൂട്ടിയിട്ടു കത്തിച്ചാല്‍ കരിഞ്ഞു പോകുന്നതാണ് പാക്കിസ്ഥാനെന്ന രാജ്യം. അപ്പോഴാണ് ചൈനയുടെ ബലത്തില്‍ ഇന്ത്യയുടെ മുമ്പില്‍ വീരവാദം ഉയര്‍ത്തുന്നത്. മറ്റുള്ളവന്റെ ധൈര്യത്തിലല്ല, ഇന്ത്യ പറയുന്നത്. ഇവിടുത്തെ സൈന്യത്തിന്റെയും അവരുടെ ശക്തിയുടെ തിരിച്ചറിവിലാണ്.

ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞ ശേഷം മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതു പോലും. അതും ലോകത്തോട് വിളിച്ചു പറഞ്ഞിട്ടാണ് ചെയ്തതും. ആ ചെയ്തതിനെ ലോകരാജ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടുണ്ട്. കാരണം, പാക്കിസഥാന്‍ അതിര്‍ത്തി കടന്നു പോയിട്ടില്ല. അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ല. ഭീകരവാദികളുടെ താവളങ്ങള്‍, അവര്‍ ഒളിച്ചിരുന്ന പള്ളികള്‍, മദ്രസകള്‍, പരിശീലന കേന്ദ്രങ്ങള്‍ ഇവയാണ് കൃത്യമായി തകര്‍ത്തത്. മറിച്ചുള്ള ആക്രമണമായിരുന്നെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂര്‍, പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ തന്നെ ലോകത്തു നിന്നും തുടച്ചു നീക്കിയേനെ.
ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ അത്ര വലിപ്പം പോലുമില്ലാത്ത പാക്കിസ്ഥാനെ ചുട്ട് ചാമ്പലാക്കാന്‍ എത്ര സമയം വേണം. പാക്കിസ്ഥാനില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ചിന്തിക്കുമ്പോള്‍ ഇന്ത്യ എല്ലാം തീര്‍ത്തിരിക്കും. അതിനുള്ള പുറപ്പാട് പാക്കിസ്ഥാന്‍ ഭരണകൂടം എടുക്കുമ്പോള്‍ ചിന്തിക്കേണ്ടതാണിത്.

ഇന്ത്യയുടെ സൈനിക ബലവും, ആയുധശേഖരങ്ങളുടെ വലിപ്പവും. പ്രഹര ശേഷിയും. മതമല്ല, ഇന്ത്യയെ നിയന്ത്രിക്കുന്നത്. മതേതര ജനാധിപത്യ സര്‍ക്കാരാണ്. പാക്കിസ്ഥാനില്‍ മതവും മതനേതാക്കളും, മതം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമാണ്. അവിടുത്തെ സൈന്യവും, ഭറണാധികാരികളുമെല്ലാം മതാധിഷ്ഠിത സംവിധാനങ്ങളാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലേക്ക് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആലെ റിക്രീട്ട് ചെയ്യാനും, ആക്രമണങ്ങള്‍ നടത്താനും പാക്ക് സൈന്യം തന്നെ സഹായം നല്‍കും. അങ്ങനെ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, അതൊരു തുറന്ന യുദ്ധത്തിലേക്ക് പോകാത്തതിനു കാരണം, ഇന്ത്യയുടെ ക്ഷമയാണ്.

ഇനിയും അതുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കരുത്. ഓരോ ഭീകരവാദ ആക്രമണങ്ങള്‍ക്കും ഇന്ത്യ നല്‍കുന്ന തിരിച്ചടി കൊണ്ട് പഠിച്ചില്ലെങ്കില്‍ ഇനി ക്ഷമിക്കില്ല. യുക്രെയിനും, മറ്റു ചെറു രാജ്യങ്ങളും ഇന്ത്യോടും പാക്കിസ്ഥാനോടും സംയമനം പാലിക്കാന്‍ പറയുന്നുണ്ട്. ഇന്ത്യ എന്തുചെയ്തിട്ടാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതാണോ കുറ്റം. അതൊരു കുറ്റമാണെന്ന് മറ്റേതു രാജ്യത്തിനു തോന്നിയാലും ഇന്ത്യയ്ക്ക് അത് കുറ്റമല്ല. ഭീകരവാദത്തിന്റെ നെറുകയില്‍ അടിക്കുക എന്നത്, ഇന്ത്യയുടെ കടമയാണ്. ആ അടിയില്‍ പഠിക്കാതെ യുദ്ധത്തിനി പുറപ്പെടുന്ന പാക്കിസ്ഥാനോടാണ് പറയേണ്ടത്, സംയമനം പാലിക്കണമെന്ന്. ഇല്ലെങ്കില്‍ ഇന്ത്യ കരിച്ചു കളയുമെന്ന്.

ചൈന നല്‍കിയതോ, ചൈനയുമായി സംയുക്തമായിട്ടോ ചെയ്തിട്ടുള്ള കുറച്ച് ആയുധങ്ങള്‍ വെച്ചാണ് പാക്കിസ്ഥാന്റെ ഉമ്മാക്കി കാട്ടല്‍. വെടിക്കെട്ടാശാനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നതു പോലെയാണിത്. ഇന്ത്യന്‍ സൈന്യത്തിന്റെ കൈയ്യിലുള്ള ആയുധങ്ങള്‍ കണ്ടാല്‍ത്തന്നെ പാക്കിസ്ഥാന് മുട്ടു വിറയ്ക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിന് അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യ പാകിസ്ഥാന് നേരെ ആക്രമണം നടത്തിയത്. അതിനര്‍ത്ഥം ശത്രു രാജ്യത്ത് കയറാതെ തന്നെ ശത്രുവിനെ നിഗ്രഹിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്നാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും പാകിസ്ഥാന്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഇത്തരത്തിലുള്ളതാകുമെന്ന് കരുതിയിരുന്നില്ല.

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പാകിസ്ഥാന്‍ തിരിച്ചടി നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍ ആയുധങ്ങളുടെയും കരുത്തിന്റെയും കാര്യത്തില്‍ ഇന്ത്യക്ക് എത്രയോ പിന്നിലാണ് പാകിസ്ഥാന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ ഏതുവിധേന തിരിച്ചടിച്ചാലും ഇന്ത്യ പതറില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച റഫാല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ളത്. എന്നാല്‍ പാകിസ്ഥാന് അക്കാര്യത്തില്‍ കുറച്ചൊന്നുമല്ല വിയര്‍ക്കേണ്ടി വരിക. നിലവില്‍ യു.എസ് നല്‍കിയ എഫ് 16 യുദ്ധ വിമാനവും ജെ.എഫ് 17 യുദ്ധ വിമാനവുമാണ്. പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. ഇതുക1ണ്ടു കൂട്ടിയാല്‍ കൂടില്ലെന്ന് പാക്കിസ്ഥാനു തന്നെ അറിയാം. അതറിയാവുന്നതു കൊണ്ടാണ് ഇന്ത്യയുടെ ചെറിയ തിരിച്ചടി കിട്ടയപ്പോള്‍ത്തന്നെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി എത്തിയത്.

ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് തന്നെ പാകിസ്ഥാനില്‍ ആക്രമണം നടത്തണമെങ്കില്‍ ഇന്ത്യയുടെ റേഞ്ചൊന്ന് ചിന്തിച്ച് നോക്കൂ. ശത്രു രാജ്യത്ത് പ്രവേശിക്കുക പോലും ചെയ്യാതെ ഉന്നം പിഴക്കാതെ കൃത്യനിര്‍വഹണം നടത്താന്‍ സഹായിക്കുന്ന ആയുധങ്ങള്‍ തന്നെയാണ് നമ്മുടെ കരുത്ത്. ഏതുനിമിഷവും പാകിസ്ഥാന്റെ തിരിച്ചടി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ രാജ്യം അവയെ എങ്ങനെയാകും നേരിടാന്‍ പോകുന്നതെന്ന കാര്യത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. സൈനിക ബലത്തിന്റെയും ആധുനിക ആയുധങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയ്ക്ക് ഭയത്തിന്റെ ആവശ്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അത് ഇന്ത്യ തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ മണ്ണ് കാക്കാന്‍, ഇന്ത്യന്‍ ജനതയെ കാക്കാന്‍ രാഷ്ട്രം ഒരുക്കിവെച്ചിരിക്കുന്ന ആയുധങ്ങള്‍ പരിചയപ്പെടാം.

ReadAlso:

ഭീകരവാദിയുടെ LTപഠനം കേരളത്തിലോ ?: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് കേരളത്തില്‍ എത്തിയത്; ഭീകരരുടെ സഹായികള്‍ രാജ്യത്തുണ്ടെങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം ?

ആദ്യമായല്ല ഇന്ത്യ ലോകത്തെ ഞെട്ടിക്കുന്നത് ?: സര്‍ജിക്കല്‍ സ്‌ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും സൈന്യത്തിന്റെ ആവനാഴിയിലെ വിജയാസ്ത്രങ്ങള്‍ ?; കണ്ണടച്ച് തുറക്കും മുമ്പ് ശത്രുവിനെ അടിച്ച് തകര്‍ക്കുന്ന സൈനിക ഓപ്പറേഷനുകള്‍ കണ്ടു പഠിക്കണം

അത്ര നിസ്സാരമല്ല ‘ബ്ലാക്ക്ഔട്ട്’: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്; സിവില്‍ ഡിഫന്‍സ് ടീമുകള്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവയുടെ ഏകോപനം കൂടിയാണിത്

പാക്കിസ്ഥാന്റെ ആ ഒമ്പത് സ്ഥലങ്ങള്‍ തകര്‍ത്തത് എന്തിന് ?: തീവ്രവാദികള്‍ക്ക് ഈ സ്ഥലവുമായുള്ള ബന്ധമെന്ത് ?; പള്ളികളും മദ്രസകളും നിറഞ്ഞതോ ഈ പ്രദേശങ്ങള്‍ ?; അറിയണം തീവ്രവാദത്തിന്റെ മടകളില്‍ നടക്കുന്നതെന്ത് എന്ന് ?

റഫാലിന്റെ മിന്നലാക്രമണം തടുക്കാന്‍ കഴിയുമോ ?: സബ്‌സോണിക് സ്‌കാല്‍പ്, ഹാമ്മര്‍ മിസൈലുകളുമാണ് താരങ്ങള്‍ ?; ഇതു വെറും സാമ്പിള്‍ മാത്രമെന്ന് ഇന്ത്യന്‍ സേന; ആവനാഴിയില്‍ ഇനിയുമുണ്ട് വെടിക്കെട്ടുകള്‍

ഇന്ത്യയുടെ കരുത്ത്

ഇന്ത്യയ്ക്ക് കരുത്താകുന്ന റഫാല്‍ വാര്‍ ഫൈറ്റര്‍

  • നിലവില്‍ ഇന്ത്യയുടെ കൈവശമിരിക്കുന്നത് ഏറ്റവും ശക്തനായ 4.5 തലമുറ യുദ്ധവിമാനമായ റഫാലാണ്. ഇന്ത്യന്‍ വ്യോസേനയുടെ ആയുധപ്പുരയിലെ പ്രഗത്ഭന്‍. ഈ റഫാലുകളില്‍ മെറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍, നൂതന ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, റഡാര്‍, ആശയവിനിമ സംവിധാനങ്ങള്‍ ഉള്‍പ്പെടെ 13 മെച്ചപ്പെടുത്തലുകള്‍ കൂടി വരുന്നു. കൂടാതെ റഫാലിന് വ്യത്യസ്തനാക്കുന്നത് തേല്‍സ് RBE2 AESA റഡാറും സ്റ്റെല്‍ത്ത് കഴിവുകളും, സാഹചര്യ അവബോധവും, അതിജീവനവുമാണ്. ഇവയ്ക്ക് പുറമെ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രയോഗിച്ച സ്‌കാല്‍പ് ക്രൂയിസ് മിസൈല്‍, ഹാമര്‍ ബോംബ് തുടങ്ങിയ വഹിക്കാനുള്ള കഴിവും റാഫേലിനുണ്ട്. ഇത്തരം ആയുധങ്ങള്‍ വഹിക്കുന്നതിനോടൊപ്പം കൃത്യമായതും ആഴത്തിലുള്ളതുമായ ആക്രമണങ്ങള്‍ക്കും റാഫേല്‍ മികച്ച യുദ്ധ വിമാനം തന്നെ. സ്റ്റോം ഷാഡോ എന്നറിയപ്പെടുന്ന സ്‌കാല്‍പ്, ദീര്‍ഘദൂരത്തിലുള്ള ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. സ്റ്റെല്‍ത്ത് സവിശേഷതകള്‍ക്ക് പേരുകേട്ട ഇവ വായുവില്‍ നിന്നും വിക്ഷേപിക്കുന്നവ ക്രൂയിസ് മിസൈലുകളാണ്. ഹാമര്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുകയും വായുവില്‍ നിന്നും ഭൂമിയിലേക്ക് തൊടുക്കാന്‍ സാധിക്കുന്ന പ്രെസിഷന്‍ ഗൈഡഡ് ആയുധമാണ്.

സുഖോയ്

  • ലോകത്തിലെ ശക്തനായ മറ്റൊരു യുദ്ധവിമാനമാണ് സുഖോയ്. 269 റഷ്യന്‍ നിര്‍മിത സുഖോയ് 30 എംകെഐ വിമാനങ്ങളാണ് നിലവില്‍ ഇന്ത്യയിലുള്ളത്.

ബ്രഹ്മോസ് മിസൈല്‍

  • ഇന്ത്യയും റഷ്യയും ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ച ആയുധമാണിത്. വളരെ ഉയര്‍ന്ന വേഗതയാണ് ഈ മിസൈലിനുള്ളത്. മാക് 2.8 മുതല്‍ 3.0 വരെയാണ് ഇതിന്റെ വേഗത. സാധാരണ ക്രൂയിസ് മിസൈലുകളേക്കാള്‍ മൂന്നിരട്ടി വേഗതയാണ് ഇതിന്. മിസൈലിന്റെ നിലവിലെ പരിധി 298 കിലോമീറ്ററാണ്. എന്നാല്‍ 450 മുതല്‍ 500 വരെ ഇതിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐ.എന്‍.എസ് വിക്രമാദിത്യ

  • ഐഎന്‍എസ് യുദ്ധക്കപ്പലില്‍ 29 മിഗ് യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഈ യുദ്ധക്കപ്പല്‍ ഇന്ത്യ റഷ്യയുടെ പക്കല്‍ നിന്നും വാങ്ങിച്ചതാണ്.

പാക്കിസ്ഥാന്റെ കൈയ്യിലുള്ള ഫൈറ്റര്‍ ജെറ്റുകള്‍

എഫ് 16

  • അതിശക്തമായ യുദ്ധ വിമാനമാണ് എഫ് 16. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിന് അമേരിക്ക പാകിസ്ഥാന് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാന് എഫ് 16 വിമാനങ്ങളോ അവയുടെ യുദ്ധോപകരണങ്ങളോ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന കരാര്‍ അമേരിക്ക പാകിസ്ഥാന് മുന്നില്‍ വെച്ചിട്ടുണ്ട്. പാകിസ്ഥാന്റെ കൈവശമുള്ള എഫ് 16ല്‍ 75 എണ്ണം അറ്റക്കുറ്റ പണികളിലുമാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് എഫ് 16 ഉപയോഗിക്കാന്‍ സാധിക്കില്ല.

ജെ.എഫ് 17

  • പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത യുദ്ധ വിമാനമാണ് ജെഎഫ് 17. ഇതുപയോഗിച്ച് ആകും പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ പോകുന്നത്. ചെലവ് വളരെ കുറവാണ് ഇവയ്ക്ക്.

പാക്കിസ്ഥാന്റെ പോര്‍മുഖങ്ങള്‍ ഇവിടെ തീരുകയാണ്. പക്ഷെ, പാക്കിസ്ഥാന്റെ സൈന്യം ഭയക്കുന്ന ആയുധങ്ങളുടെ ശേഖരമാണ് ഇന്ത്യയിലുള്ളത്.

 

Tags: MIGവെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?indian armyഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയുംANWESHANAM NEWSഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?INDIAN MILITARYpahalgam attackOPARATION SINDHOORWAR WITH INDIA PAKISTHANPAKISTHAN TERRORISTINDIAN FIGHTER JETSRAFAL

Latest News

അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കനത്ത സുരക്ഷയില്‍ രാജ്യം

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെ; ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വേടൻ

ആനക്കൂട്ടിലെ 4 വയസുകാരന്‍റെ മരണം; ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷൻ വനംവകുപ്പ് പിൻവലിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: സർവകക്ഷിയോഗം ആരംഭിച്ചു

കള്ളക്കടൽ പ്രതിഭാസം: കടലാക്രമണത്തിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.