Kerala

എച്ച്പിസിഎൽ ഇന്ധന ചോർച്ച; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിലെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് എലത്തൂർ ഡിപ്പോ മാനേജറടക്കം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.

ഡിപ്പോ മാനേജർ വിനിൽ ബാല, അസി. മാനേജർ അരുൺ, പ്ലാനിങ് ഓഫീസർ രവികുമാർ, അസി. മാനേജർ നിഖിൽ എന്നിവർക്കാണ് സ്ഥലം മാറ്റം.

ഡിപ്പോ മാനേജർ വിനിൽ ബാലനെ മുംബൈലേക്കാണ് മാറ്റിയത്. പകരം ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുത്തു. പെട്രോളിയം മന്ത്രാലയത്തിന്റെ അന്വേഷണം പൂർത്തിയായതിന് പിന്നാലെയാണ് നടപടി.

Latest News