ഇന്ത്യയെ തൊടാനാകാതെ ഭയന്നിരിക്കുന്ന പാക്ക് സൈന്യത്തിന്റെ മേധാവി കസ്റ്റഡിയിലെന്ന് വിവരം പുറത്ത് വരുന്നു. മേധാവിയായ അസീം മുനീറാണ് കസ്റ്റഡിയിലായിരിക്കുന്നത്. ജനറല്‍ ഷാഹിര്‍ ഷംഷാദ് മിര്‍സയാണ് പുതിയ സേനാ മേധാവി എന്നാണ് റിപ്പോര്‍ട്ട്. ഒരു വിഭാഗം സൈനികര്‍ അസീം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ അസീം മുനീറാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സൈന്യത്തെ മതവത്കരിച്ച അസീം മുനീര്‍, വ്യക്തിഗത നേട്ടത്തിനു വേണ്ടി പാക്കിസ്ഥാനെ നാശത്തിന്‍റെ പാതയിലേക്കു നയിക്കുകയായിരുന്നു എന്നാണ് പാക് സൈന്യത്തിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. അസീം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാല്‍, സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്.
അതേസമയം പാക്കിസ്ഥാനില്‍ ബലൂച് ലിബറേഷൻ ആര്‍മി ആക്രമണം നടത്തുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്വറ്റ ബിഎല്‍എ പിടിച്ചെടുത്തതായും സൈനിക കേന്ദ്രം പിടിച്ചെടുത്തതായുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇസ്ലാമാബാദ്, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിൽ ഇന്ത്യ വൻ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പാക് സര്‍ക്കാര്‍ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ എല്ലാം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ എല്ലായിടങ്ങളും ഇരുട്ടിലാണ്. അതേസമയം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിൻ്റെ വീടിന് സമീപം സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഷെഹബാസിൻ്റെ വീടിൻ്റെ ഇരുപത് കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഷെഹബാസിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
content highlight: Azeem Muneer