പാക്കിസ്ഥാന്റെ ഓരോ നീക്കവും പൂർവാധികം ശക്തിയോടെ തകർക്കുകയാണ്. പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതിനായി ഭൗമ-വ്യോമ മിസൈലായ ആകാശും പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഈ മിസൈൽ ഡ്രോണ്‍ ആക്രമണങ്ങള്‍ തകര്‍ക്കാനും പാകിസ്ഥാന്‍റെ വ്യോമ പ്രതിരോധ സംവിധാനം ഇല്ലാതാക്കാനും ഉപയോഗിച്ചതായി സൈന്യം അറിയിച്ചു.
ജമ്മുകശ്‌മീരിലെ പടിഞ്ഞാന്‍ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍ നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങളെ വിജയകരമായി ഇന്ത്യ ചെറുത്തു. ഇന്നലെ രാത്രിക്കും ഇന്ന് പുലര്‍ച്ചയ്ക്കും ഇടയിലാണ് ആക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യവും വ്യോമസേനയും പാകിസ്ഥാന്‍ അതിര്‍ത്തിയിലെ എല്ലായിടത്തും മിസൈല്‍ സംവിധാനമൊരുക്കിയതായി വെളിപ്പെടുത്തി പ്രതിരോധ വകുപ്പ് . ” തദ്ദേശിയമായി വികസിപ്പിച്ച ആകാശ് ഉപരിതല -ടു-എയര്‍ മിസൈല്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ എല്ലായിടത്തും ഇന്ത്യ മിസൈല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ” പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
ആകാശ് വ്യോമ പ്രതിരോധ സംവിധാനം ഒരു ഇടത്തരം ഭൗമ-വ്യോമ മിസൈല്‍ സംവിധാനമാണ്. പ്രദേശങ്ങളിലെ ഒന്നിലധികം വ്യോമ ഭീഷണികള്‍ക്കെതിരെയും മൊബൈല്‍, സെമി മൊബൈല്‍, ദുര്‍ബല ശക്തികള്‍ക്കെതിരെയും പ്രതിരോധിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണ്. അത്യാധുനിത സവിശേഷതകളും ക്രോസ് കണ്‍ട്രി മൊബിലിറ്റിയും ഉള്ള സംവിധാനമാണിത്. ഏത് ദിശയില്‍ നിന്നുള്ള ഒന്നിലധികം ആക്രമണങ്ങളെ തിരിച്ചറിയാനും മള്‍ട്ടി സെന്‍സര്‍ ഡറ്റ പ്രോസസിങ് തത്സമയം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും കഴിവുള്ള മിസൈല്‍ സംവിധാനമാണിത്. കൂടാതെ ഗ്രൂപ്പ് ഓട്ടോണമസ് മോഡുകളില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന രീതയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.