ചേരുവകൾ
മത്തങ്ങ- 1kg
നെയ്യ് – 5 ടേബിൾസ്പൂൺ
ശർക്കര – 1 കപ്പ്
ഏലക്കപ്പൊടി – 1/2 ടീസ്പൂൺ
ബദാം – 5 നീളത്തിൽ ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
മത്തങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി കട്ട് ചെയ്ത് ആവിയിൽ ഒരു 15 മിനിറ്റ് വേവിച്ചെടുക്കുക. ഇനി ഇത് നന്നായി തണുത്തതിന് ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി പാൻ ചൂടാക്കി അതിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് മത്തങ്ങയുടെ പേസ്റ്റ് പാനിലേക്ക് ഇട്ട് നന്നായി ഇളക്കി വഴറ്റി എടുക്കുക. ശേഷം ശർക്കര ഇട്ട് ഇളക്കി യോജിപ്പിച്ച് പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ ഇതിലേക്ക് ഒരു 2 ടേബിൾസ്പൂൺ നെയ്യും, ഏലക്ക പൊടിയും, ബദാം കൂടി ചേർത്ത് ഇളക്കി നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യാൻ വെയ്ക്കാം. ഒരു അര മണിക്കൂർ കഴിഞ്ഞ് തണുത്തതിന് ശേഷം കഴിക്കാം.